Monday, November 25, 2013

പോയിൻറ് ആൻഡ്‌ ഷൂട്ട്‌ ക്യാമറകൾ - സോണി സൈബർ ഷോട്ട് DSC-HX300

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണവിതരണത്തിൽ വമ്പൻമാരായ സോണി വിപണിയിൽ ഇറക്കി വിജയിച്ച മോഡലാണ് സോണി  സൈബർ ഷോട്ട് DSC-HX300. ഡിജിറ്റൽ ക്യാമറകളിൽ പണ്ട് മുതലേ ജനങ്ങളുടെ മനസ്സിൽ വിശ്വാസ്യത നേടിയ ഒരു ബ്രാൻഡ് ആണ് സോണി. ഒരു പ്രൊ ലെവൽ ക്യാമറയുടെ ഗാംഭീര്യത്തോടെ ഇതു തരം ഷൂട്ടിങ്ങുകൾക്കും പറ്റിയ ഒരു മോഡൽ ആണിത്. ഇതിൻറെ 50x ഒപ്ടിക്കൽ സൂമിംഗ് , അകലെയുള്ള വസ്തുക്കളെ അവ്യക്തതയില്ലാതെ വളരെ അടുത്ത് കാണിക്കുന്നു.

കുറഞ്ഞ പ്രകാശത്തിലെ വ്യക്തവും മിഴിവേറിയതുമായ ഛായാഗ്രഹണം, ട്രൈപോഡ് പോലുമില്ലാതെ 50x ഒപ്ടിക്കൽ സൂമിങ്ങിൽ ബ്ലറിങ്ങ് ഒട്ടും ഇല്ലാതെയുള്ള ചിത്രീകരണം ( അത് വീഡിയോ ആയാലും സ്റ്റിൽ ഇമേജിംഗ് ആയാലും), ഫുൾ ഹൈ ഡഫനിഷൻ  വീഡിയോ കാപ്ച്ച്വറിംഗ് എന്നിവ സോണി  സൈബർ ഷോട്ട് DSC-HX300 ക്യാമറയുടെ മാത്രം പ്രത്യേകതയാണ്.


ഇനി  സോണി  സൈബർ ഷോട്ട് DSC-HX300 ൻറെ കീ ഫീച്ചെർസ് എന്തൊക്കെയാണെന്ന് നോക്കാം
  • 20.4 മെഗാ പിക്സൽ എക്സ്മൊർ ആർ - സിമൊസ് സെൻസർ
  • 50x ഒപ്റ്റികൽ സൂമിംഗ് - കാൾ സെയിസ് വേരിയോ സോണാർ ടി ലെൻസ്‌
  • ശീഘ്രഗതിയിലുള്ള ഓട്ടോ ഫോക്കസ് സംവിധാനം
  • ഫുൾ എച്ച്ഡി വീഡിയോ റെക്കൊർഡിങ്ങ്
  • വര്‍ദ്ധിതമായ ലോ ലൈറ്റ് പെർഫോമൻസ്
  • ഓട്ടോ കമ്പൈൻ സീൻ റെഗഗനെഷനോടൊപ്പം ഹൈ ക്വളിറ്റി ഇമേജ് ടെക്നോളജിയും.

ഇനം തിരിച്ചുള്ള വിവരണം

സെൻസർ : എക്സ്മൊർ ആർ സിമൊസ്
എഫക്റ്റിവ് പിക്സൽ : 20.4 മെഗാ പിക്സൽ
ലെൻസ്‌ : കാൾ സെയിസ് വേരിയോ സോണാർ ടി ലെൻസ്‌
F നമ്പർ : F2.8
LCD : 7.6 cm ( 921,600 dots)
ISO : 80 മുതൽ 12800 വരെ
3D : 3D സ്റ്റിൽ ഇമേജിംഗ്
സാധാരണക്കാരുടെ ഉപഭോഗമാണ് പോയിൻറ് ആൻഡ്‌ ഷൂട്ട്‌ ക്യാമറകൾ വിപണിയിൽ ഇത്രയധികം സജീവമാകാൻ കാരണം. അതിനാൽ ഇത്തരം ലളിതമായ ഇനിയും വിപണി കൈയ്യടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.


Saturday, November 23, 2013

എം ടി എസ്സിൽ നിന്നും ഒരു ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ഡിവൈസ് - എംബ്ലൈസ് അൾട്ര

എം ടി എസ് എന്ന ബ്രാൻഡ്‌ നയിമിൽ സിസ്റ്റെമ ശ്യാം ടെലിസർവീസസ് പുതിയതായി ഇന്ത്യയിൽ സമാരംഭിച്ച വേഗതയേറിയ ഇന്റർനെറ്റ്‌ കണക്ഷനാണ്  എംബ്ലൈസ് അൾട്ര . 9.8 Mb  ഒരു സെക്കൻറിൽ സ്പീഡ് ലഭിക്കും എന്നവകാശപ്പെടുന്ന ഈ കണക്ഷൻ ഇന്ത്യയിൽ ഒക്ടോബർ മാസം അവസാനം മുതൽ പ്രവർത്തനം ആരംഭിച്ചു. സി ഡി എം എ - എൻഹാൻസിഡ് വോയിസ് ഡാറ്റ - ഒപ്ടി മൈസിഡ് ( CDMA EV-DO ) എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഈ വയർലെസ്സ്  ഡാറ്റ പ്രസരണത്തിൽ അവലംബിച്ചിരിക്കുന്നത്.



സി ഡി എം എ - എൻഹാൻസിഡ് വോയിസ് ഡാറ്റ - ഒപ്ടി മൈസിഡ് ( CDMA EV-DO  - Evolution Data Optimized) എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഈ വയർലെസ്സ്  ഡാറ്റ പ്രസരണത്തിൽ അവലംബിച്ചിരിക്കുന്നത്. എം ടി എസ്സിന്റെ പഴയ വയർലെസ്സ്  ഡാറ്റ കാർഡായ എംബ്ലൈസ് പോലെ തന്നെയാണ് പുതിയ കണക്ഷനായ എംബ്ലൈസ് അൾട്രയും. 3.2 Mb പെർ സെക്കൻറ് വാഗ്ദാനം ചെയ്ത എംബ്ലൈസ് അപ്ലിക്കേഷനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് എംബ്ലൈസ് അൾട്രയുടെ ലോഞ്ചിങ് അപ്ലിക്കേഷനും ഇറക്കിയിരിക്കുന്നത്. പഴയ എംബ്ലൈസ് കണക്ഷനിൽ ഓപ്പറെറ്റിങ്  മോഡുകൾ 3 എണ്ണമായിരുന്നെങ്കിൽ ( Broadband, Hybrid and 1x) എംബ്ലൈസ് അൾട്രയിൽ 2  ഓപ്പറെറ്റിങ്  മോഡുകൾ ( 1x and HSD) മാത്രമേ ഉള്ളു.

എന്തായാലും യു ട്യുബ് വീഡിയോകൾ ബഫറിങ്  ഇല്ലാതെ കാണണം ( സാധാരണ എല്ലാവരും സർവീസ് പ്രോവൈഡറോട്  ചോദിക്കുന്ന ഒരു ചോദ്യം)  എന്ന ആഗ്രഹമുള്ള എല്ലാവരും , പുതിയ ഇത്തരം കണക്ഷനുകൾക്ക് വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിൽ എംബ്ലൈസ് അൾട്രയും പരീക്ഷിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

കാനോണ്‍ ഇ ഓ എസ് ലോകത്തെ പുതിയ താരം - EOS 70D

മിഡ് റെഞ്ച് ഡി എസ് എൽ ആർ കളിൽ പല പുതിയ  ഫീച്ചറുകളും ഉൾപ്പെടുത്തി കാനോണ്‍ പുതിയതായി രൂപകൽപ്പന ചെയ്തു വിപണിയിലിറക്കിയ ക്യാമറയാണ് EOS 70D. കാനോണ്‍  EOS 60D യുടെ നവീകരിച്ച മോഡൽ ആണ് EOS 70D.കാനോണ്‍ ക്യാമറകളിൽ പലതിന്റെയും സാങ്കേതികവിദ്യകൾ പലതും ഇതിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു. ഉദാഹരണമായി EOS 7D യിലെ ഓട്ടോ ഫോക്കസ് സെൻസർ,  EOS 700D യിലെ സംയോജിത ടച്ച്ബി സ്ക്രീൻ ,  EOS 6D യിലെ ഇൻ ബിൽറ്റ് ഇൻ വൈ ഫൈ സംവിധാനം എന്നിവ, ഇവയിൽ ചിലത് മാത്രമാണ്.ഡ്യുവൽ പിക്സൽ സീമോസ് എ എഫ് ( ഒരു സിംഗിൾ പിക്സൽ 2 ഫോട്ടോ ഡയോടുകൾ  ഉപയോഗിച്ചു പകർത്തിയെടുക്കുക ) സാങ്കേതികവിദ്യയിൽ 20.2 മെഗാ പിക്സൽ റസൊല്യുഷനും , മൂവീ, അല്ലെങ്കിൽ ലൈവ് മോഡുകളിൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോകസ് സംവിധാനവും ഇതിന്റെ പ്രധാന പ്രത്യേകതകൾ ആണ്.7 ഫ്രെയിമുകൾ ഒരു സെക്കൻറിൽ എന്ന ഷൂട്ടിംഗ് റേറ്റും, ക്രമപ്രകാരമുള്ള ISO 100 മുതൽ 12800 വരെയും , ശേഷം 25600 വരെ ദീര്‍ഘിപ്പിക്കുവാൻ കഴിയുകയും ചെയ്യും







ഇനി EOS 70D യുടെ കീ ഫീച്ചെർസ് എന്തൊക്കെയാണെന്ന് നോക്കാം
  • 20.2 മെഗാ പിക്സ്സൽ എ പി എസ് - സി ഡ്യുവൽ പിക്സൽ സീമോസ് എ എഫ് സെൻസർ.
  • ഡിജിക് 5+ ഇമേജ് പ്രോസസ്സർ
  • ISO 100 മുതൽ 12800 വരെയും , ശേഷം 25600 വരെ കൂട്ടുകയും ചെയ്യാം
  • ഒരു സെക്കൻറിൽ 7 ഫ്രെയിമുകൾ എന്ന ഷൂട്ടിംഗ് റെറ്റ്
  • നിശബ്ധമായ ഷട്ടർ മോഡ്
  • ക്രോസ് ടൈപ്പിലുള്ള 19 പോയിൻറ് എ എഫ് സിസ്റ്റം
  • സ്റ്റീരിയൊ സൌണ്ടിൽ 1080p30 യുള്ള ഹൈ റസലുഷൻ വീഡിയോ റിക്കോർഡിംഗ് ( പുറമേ മൈക്ക് കൂടി കണക്റ്റ് ചെയ്യാം എന്നപ്രത്യേകതയടക്കം)
  • 63 സോണ്‍ iFCL മീറ്ററിംഗ് സിസ്റ്റം
  • 98 ശതമാനം കവറേജും, 0.95x മാഗ്നിഫിക്കേഷനും, ഗ്രിഡ് ലൈൻ, ഇലക്ട്രോണിക് ലെവൽ ഡിസ്പ്ലെയുമുള്ള വ്യു ഫൈന്റർ സിസ്റ്റം.
  • 1040k ഡോട്ട്, 3 ഇഞ്ച്‌, 3:2 ആസ്പെക്റ്റ് റെഷിയോ ഉള്ള, സംയോജിത ടച്ച് സ്ക്രീൻ.
  • സിംഗിൾ SD/SDHC/SDXC മെമ്മറി കാർഡ്‌ സ്ലോട്ട്.
  • ബിൽറ്റ് ഇൻ വൈ ഫൈ സിസ്റ്റം
  • ബിൽറ്റ് ഇന് ഫ്ലാഷ്


ഫോട്ടോഗ്രാഫിയിൽ താത്‌പര്യഭരിതരായ ഏതൊരാളും ഇഷ്ടപ്പെടുന്ന നിർമ്മാണനിലവാരവും, സാങ്കേതികത്വവും കാനോണ്‍ EOS 70D യെ മറ്റു  മോഡലുകളിൽനിന്നും  വ്യത്യസ്തനാക്കുന്നു.

Friday, November 22, 2013

ഗോപ്രോയുടെ ഹീറോ 3 - വമ്പന്മാരിലെ കുഞ്ഞൻ ക്യാമറ

വമ്പൻ ക്യാമറകളും ലെൻസുകളും അടക്കിവാഴുന്ന ഫോട്ടോഗ്രാഫി ലോകത്ത് ഒരു കുഞ്ഞൻ ക്യാമറ- അതാണ്‌ ഗോപ്രോയുടെ ഹീറോ 3 എന്ന മോഡൽ. 100 % വാട്ടർ റസിസ്റ്റന്റായ വെള്ളത്തിനടിയിലും അനായാസം ഷൂട്ട്‌ ചെയ്യാവുന്ന ഒരു പ്രൊഫെഷണൽ വീഡിയോ ക്യാമറ , അതാണ്‌ ഗോപ്രോയുടെ ഹീറോ 3. കൂടിയ റസല്യുഷനിലും, ഫ്രെയിം റെറ്റിലും 1440p48, 1080p60, 960p100 and 720p120 എന്നീ മോഡുകളിൽ വീഡിയോ ഇതിൽ എടുക്കാൻ കഴിയുന്നതിനാൽതന്നെ കൂടിയ ക്വാളിറ്റിയിലുള്ള സ്ലോമോഷൻ വീഡിയോകൾ മറ്റു ക്യാമറകളെക്കാൾ ഇതിനു ഉറപ്പു തരുവാൻ സാധിക്കുന്നു. Wi-Fi Remote ഉപയൊഗിച്ച് ക്യാമറ നിയന്തിക്കാം എന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത

ഹീറോ 3 യുടെ ബ്ലാക്ക് എഡിഷൻ ആണിപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.

ഹീറോ 3 - ബ്ലാക്ക് എഡിഷൻ

30 ഫ്രെയിമുകൾ 1 സെക്കൻറിൽ എടുക്കാവുന്ന 12 മെഗാ പിക്സൽ ക്യാമറ, കൃത്യതയും, ഒപ്പം വേഗതയുമേറിയ ക്ലിക്കുകൾ നമുക്ക് സമ്മാനിക്കുന്നു .ഇതിലെ ടൈം ലാപ്സ് മോഡ്  0.5, 1, 2, 5, 10, 30,60 സെക്കൻറ് ഇടവേളകളിലെ ഓട്ടോമാറ്റിക് ക്ലിക്ക് സാധ്യമാക്കുന്നു. കണ്ടിന്യുവസ് ഷൂട്ടിംഗ് ,ഹൈ റസല്യുഷൻ ചിത്രങ്ങൾ  ഒരു സെക്കൻറിൽ ഒറ്റ ക്ലിക്കിലൂടെ 3, 5 അല്ലെങ്കിൽ 10 ഫ്രെയിമുകൾ  എടുക്കുവാൻ സഹായിക്കുന്നു.

കൂടിയ ആംഗിളിൽ ഷൂട്ട്‌ ചെയ്യാൻ കഴിയുന്ന ഈ മോഡലിൽ ഓട്ടോമാറ്റിക് ലോ ലൈറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ട്. വെളിച്ചത്തിന്റെ ലഭ്യതക്കനുസരിച്ച് ഫ്രെയിം റേറ്റിൽ മാറ്റം വരുത്തി, ക്യാമറ തന്നെ കുറഞ്ഞ വെളിച്ചത്തിലെ ഷൂട്ടിംഗ് സുഗമമാക്കുന്നു. ഇതിനാൽ ചിത്രങ്ങളുടെ കൃത്യതയും മിഴിവും എപ്പോളും നല്ലതാവുന്നു.2.8 അപ്പരച്ചർ ലെൻസുള്ള ഈ ക്യാമറയിൽ  64 GB വരെയുള്ള മൈക്രോ മെമ്മറി കാർഡുകൾ  ഉപയോഗിക്കാം.

ചിത്രങ്ങളുടെ മിഴിവ് പോലെ തന്നെ ശബ്ദവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹീറോ 3 - ബ്ലാക്ക് എഡിഷനിലെ അഡ്വാൻസഡ് വിൻഡ് നോയ്സ് റിഡക്ഷൻ ടെക്നോളജി ചിത്രങ്ങൾ പോലെതന്നെ ശബ്ദവും സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.

കൂടുതൽ ബാറ്ററി ലൈഫ് ഈ ക്യാമറയുടെ മാത്രം പ്രത്യേകതയാണ്. ഹൈ റസല്യുഷൻ വീഡിയോ റെകോർഡിംഗ് ( വൈ ഫൈ ഇല്ലാതെ) തുടർച്ചയായ 2 മണിക്കൂറും , വൈ ഫൈ റിമോർട്ട് ഉപയൊഗിച്ച് 1 മണിക്കൂർ 40 മിനുട്ടും കമ്പനി ഉറപ്പുനൽകുന്നു .

ഏതായാലും വീഡിയോ ക്യാമറകളുടെ സ്ഥാനത്തേക്ക് ഇനി ഈ കുഞ്ഞൻ ക്യാമറ എത്തുന്ന സമയം വിദൂരമല്ല.

Thursday, November 21, 2013

നിക്കോണ്‍ 5300 - നിക്കോണ്‍ കുടുംബത്തിലെ പുതിയ വമ്പൻ

നിക്കോണ്‍ കുടുംബത്തിലേക്ക് DSLR ഇനത്തിൽ ഒരു പുതിയ എൻട്രി ലെവൽ ക്യാമറകൂടി. നിക്കോണ്‍ ഒക്ടോബറിൽ പ്രഖ്യാപിച്ച നിക്കോണ്‍ 5300 എന്ന പുതിയ DSLR നവംബർ അവസാനത്തോടു കൂടി വിപണിയിലെത്തും. ഇമേജിംഗ് ടെക്നോളജിയിൽ വമ്പന്മാരായ നികോണ്‍ ഏഷ്യ പുറത്തിറക്കുന്ന ഈ ക്യാമറ എൻട്രി ലെവൽ ഗണത്തിൽ പെടുന്നതാണ്. 

നിക്കോണ്‍ ഗണത്തിൽ വയർലെസ്സ് ലാൻ ( WiFi ) ടെക്നോളജിയും GPS ഉം ഒന്നിക്കുന്ന ആദ്യത്തെ ക്യാമറ എന്ന പെരുമയും ഇവനവകാശപ്പെട്ടതാണ്. EXPEED 4  ഗണത്തിൽ പെടുന്ന ഹൈ പെർഫോമൻസ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ (With No optical low Pass filter) ആണ് ഇതിൻറെ പ്രധാന പ്രത്യേകത. Low Pass filter ഇല്ലാത്തതുകൊണ്ട് തന്നെ ഇതിൽ എടുക്കുന്ന ചിത്രങ്ങൾക്ക് കൂടിയ Resolution നും കൂടിയ Pixel Count ഉം നിക്കോണ്‍ സ്വന്തം ലെൻസുകളിൽ ഉറപ്പുനൽകുന്നു. 

WIFI , GPS  സംവിധാനങ്ങൾ ഉള്ളതിനാൽ ചിത്രങ്ങൾ എടുത്ത് അതിൻറെ യഥാർത്ഥ മിഴിവിൽ Share ചെയ്യുവാൻ ഇതിലെ സ്മാർട്ട്‌ ഡിവൈസ് സഹായിക്കുന്നു.
 
നിക്കോണ്‍ 5300 യിലെ പ്രൈമറി ഫീച്ചേർസ് എന്തൊക്കെയാണെന്ന് നോക്കാം
  • നിക്കോണ്‍ DX ഫോർമാറ്റിൽ 24.2 മില്യണ്‍ എഫക്റ്റിവ് മെഗാ പിക്സൽ CMOS സെൻസർ വിത്ത് No optical low Pass filter. ഇത് വളരെ കൃത്യതയും മിഴിവെറിയതുമായ ചിത്രങ്ങൾ നിങ്ങൾക്ക് നൽകുന്നു.
  • റിമോട്ട് ഷൂട്ടിങും സിമ്പിൾ ഷെയറിങും സാധ്യമാക്കുന്ന Built-in Wi-Fi സംവിധാനം. (ഇതിനു വേണ്ടി ഒരു വയർലെസ്സ് മൊബൈൽ യുട്ടിലിറ്റി ആപ്ലിക്കെഷൻ സ്മാർട്ട്‌ ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്യണം. )
  • Transfer function - ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ സ്മാർട്ട്‌ ഡിവൈസിലേക്ക്, ചിത്രങ്ങൾ എടുക്കുമ്പോൾ തന്നെ മാറ്റാം എന്ന പ്രത്യേകത.
  • A built-in GPS : ചിത്രങ്ങൾ എടുക്കുമ്പോൾ തന്നെ ലൊക്കേഷൻ ഡാറ്റയും ട്രാക്ക് മൂവ്മെന്റും നൽകുന്ന അഡ്വാൻസിഡ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം.
  • ഘടനയിൽ ചെറുതും, ഭാരം കുറഞ്ഞതുമായ Strong ആൻഡ്‌ Durable ബോഡി . ഇത് വളരെ അനായാസമായി ക്യാമറ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്നു.
  • 1037k ഡോട്ടോട് കൂടിയ 3.2 ഇഞ്ച്‌ LCD മോണിറ്റർ. ഇത് ഏത് ആംഗിളിലേക്കും തിരിക്കാം എന്നതിനാൽ ഷൂട്ടിംഗ് വളരെ എളുപ്പമാക്കുന്നു
  • ഫുൾ ഹൈ ഡഫനീ ഷൻ 1920 × 1080 വീഡിയോ റെക്കോർഡിം ഗ് നിങ്ങൾക്ക് DSLR വീഡിയോഗ്രാഫിക്ക് പുതിയ മാനമേകുന്നു.
2 തരം കിറ്റ്‌ ലെൻസുകളുമായി ക്യാമറ വിപണിയിലെത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് .
1. Nikon D5300 with AF-S 18-140mm VR Kit Lens
2. Nikon D5300 with AF-S 18-55mm VR Kit Lens

ബ്ലാക്ക്, ഗ്രേ , റെഡ് എന്നീ കളറുകളിൽ ഈ ക്യാമറ ലഭ്യമാകും.

എന്തായാലും നിക്കോണ്‍ ഇത്രയധികം പുതിയ ഫീച്ചറുകളുമായി പുറത്തിറക്കുന്ന ഈ ക്യാമറ , മറ്റു മോഡലുകളെ പോലെതന്നെ വിപണി കൈയ്യടക്കും എന്നുതന്നെ പ്രതീക്ഷിക്കാം . എന്തായാലും കാത്തിരുന്നു കാണുകതന്നെ.

Wednesday, November 20, 2013

ക്യാമറ ലെൻസുകൾ

ക്യാമറകളെകുറിച്ച് കേൾക്കുമ്പോൾ എപ്പോളും ഒപ്പമുള്ള ഒരു വാക്കും നമുക്ക് സുപരിചിതവുമായ ഒരു കാര്യമാണ് ക്യാമറ ലെൻസുകൾ. എല്ലാ ക്യാമറകൾക്കും ലെൻസുണ്ട്, അതിൽ ചിലവ Fixed ആയിരിക്കും, ചിലവ ഡിജിറ്റൽ zooming ഉള്ളവയായിരിക്കും, മറ്റു ചിലത്  Inter Changeable ആയിരിക്കും.ഏതിലായിരുന്നാലും ഇതിലെ ലെൻസുകൾ എല്ലാം ഒരു പൊതുസ്വഭാവവും ഘടനയും  ഉള്ളവയായിരിക്കും .

ഒരു ക്യാമറ ലെൻസ്‌ എന്നാൽ എന്താണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും...? വളരെ ലളിതമായി പറഞ്ഞാൽ കൃത്യമായ ഘടനയിൽ ക്രമീകരിച്ചിരിക്കുന്ന ഒന്നോ, ഒന്നിലധികമോ ഗ്ലാസ്‌ പ്രിസങ്ങൾ ഫിലിം പ്ലയ്റ്റുകളിലോ അല്ലെങ്കിൽ വസ്തുക്കളുടെ പ്രതിഭിംബം സൂക്ഷിക്കാൻ കഴിയുന്ന വസ്തുക്കളിലോ കൃത്യമായി വസ്തുക്കളിൽ നിന്നുള്ള പ്രകാശഭിംബം പതിപ്പിക്കുവാൻ (  (ഒരു ക്യാമറയിലൊ മറ്റു ഉപകരണങ്ങളിലോ ) സഹായിക്കുന്ന വസ്തുവാണ് ലെൻസ്‌.

സ്റ്റിൽ ക്യാമറകൾ, വീഡിയോ ക്യാമറകൾ, മൈക്രോ സ്കോപ് ,ടെലസ്കോപ്പ് എന്നിവയിൽ  ഉപയോഗിക്കുന്ന ലെൻസുകളുടെയെല്ലാം പ്രവർത്തനം ഒന്നുതന്നെയാണെങ്കിലും ഘടനയിൽ മാത്രമേ അവ  വ്യത്യസ്ഥത പാലിക്കുന്നുള്ളൂ.

പ്രകാശരശ്മികളുടെ സഞ്ചാരപഥം Concave അല്ലെങ്കിൽ Convex പ്രതലങ്ങൾ ഉപയോഗിച്ച് വ്യതിചലിപ്പിക്കുക എന്നതാണ് ലെൻസുകളുടെ അടിസ്ഥാനതത്ത്വം, ഇതിനെ Refraction എന്ന് പറയാം. പരസ്പരം ഘടിപ്പിച്ചിരിക്കുന്ന ഈ ലെൻസുകളുടെ കൃത്യമായ അനുപാതത്തിലുള്ള    പ്രവർത്തനമാണ് അകലെയുള്ള വസ്തുക്കളെ അടുത്ത് കാണിക്കുന്നതും ( Zooming ), വസ്തുക്കളുടെ വലിപ്പം ഇരട്ടിയായി കാണിക്കുന്നതും( Magnification ).

ലെൻസുകളുടെ ഫോക്കൽ ലംഗ്തും അപ്പർച്ചറും .

ഉദാഹരണമായി “50 mm 1:1.8” എന്ന് ലെൻസിൽ എഴുതിയിട്ടുണ്ടെങ്കിൽ അതിൽ 50 mm എന്നത് ഫോക്കൽ ലംഗ്തും 1.8 എന്നത് അപ്പർച്ചർ വലിപ്പവുമാണ്‌. അപ്പർച്ചർ ഡയഫ്രം ആണ് അപ്പർച്ചർ വലിപ്പം നിയന്ത്രിച്ച് പ്രകാശത്തിനെ ഇമേജ് പ്ലയിറ്റിൽ പതിപ്പിക്കുന്നത്.
ഒരു 50 mm ലെൻസിന്റെ ലെൻസ്‌ കണ്‍സ്ട്രക്ഷൻ ആണ് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഗ്ലാസ്‌ പ്രിസങ്ങൾ അടുക്കുകളായി ക്രമീകരിച്ചിരിക്കുന്നത് നമുക്ക് കാണാം.


ലെൻസുകൾ : ഗ്രൂപ്പുകളും എലമെന്റുകളും

ലെൻസുകളുടെ കാര്യത്തിൽ നാം എപ്പോളും കേൾക്കാറുള്ള 2 പദങ്ങളാണ്  ഗ്രൂപ്പുകളും എലമെന്റുകളും. നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഈ  ഗ്രൂപ്പുകളും എലമെന്റുകളും എന്ന്..? ലെൻസുകളുടെ നിർമിതി ഗ്ലാസ് പ്രിസങ്ങളുടെ ക്രമമായ അടുക്കുകളിലൂടെയാണെന്ന്  മുൻപേ പറഞ്ഞല്ലോ.അങ്ങിനെ ക്രമമായി അടുക്കുന്ന ഓരോ ഗ്ലാസ് പ്രിസങ്ങളെയും ഓരോ എലമെന്റുകളായും 2 ഗ്ലാസ് പ്രിസങ്ങളെ തമ്മിൽ ഒട്ടിച്ചിരിക്കുന്നതിനെ ഒരു ഗ്രൂപ്പ് എന്നും പറയുന്നു. അതായത് 6 ഗ്ലാസ് പ്രിസങ്ങൾ ഒരു ലെൻസിൽ ഉണ്ടെങ്കിൽ ആ ലെൻസിൽ 6 എലെമെന്റ് ഉണ്ടെന്നും, അതിൽ 3 ലെൻസുകൾ പരസ്പരം ഒട്ടിച്ച് വച്ചിരിക്കുകയാണെങ്കിൽ 3 ഗ്രൂപ്പും ഉണ്ടെന്നു പറയാം

ലെൻസ്‌ മൗണ്ടുകൾ 

 പലതരത്തിലുള്ള ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ Single Lens Reflex Camera ( SLR), Range Finder , Mirror less Camera എന്നിവകളിലെ ലെൻസുകൾ മാറ്റി മാറ്റി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ആവശ്യങ്ങൾക്കനുശ്രതമായ ലെൻസുകൾ മാറ്റി ഉപയോഗിക്കുവാൻ ഈ ക്യാമറയിൽ സാധിക്കും. പക്ഷെ ഓരോ കമ്പനികളുടെയും ലെൻസുകൾ മറ്റു കമ്പനികളുടെ ക്യാമറയിൽ ഉപയോഗിക്കുവാൻ സാധ്യമല്ല. ഉദാഹരണമായി ഒരു നിക്കോണ്‍ മൌണ്ട് ലെൻസ്‌ കാനോണ്‍ ക്യാമറയിൽ ഉപയോഗിക്കുവാൻ സാധ്യമല്ല. പക്ഷെ ഇപ്പോൾ വിപണിയിൽ അങ്ങിനെ ഘടിപ്പിക്കുവാനായി മൌണ്ട് അഡാപ്ടറുകൾ ലഭ്യമാണ് 
മൌണ്ട് അഡാപ്ടർ : Nikon to Canon

ക്യാമറയും ലെൻസും തമ്മിൽ ബന്ദിപ്പിക്കുന്നത് ലെൻസ്‌ മൌണ്ടുകൾ ആണ്. ക്യാമറ കൊടുക്കുന്ന നിർദേശങ്ങൾ ( നമ്മൾ ക്യാമറയിൽ ഓരോ Functions ഉം അഡ്ജസ്റ്റ് ചെയ്യുമ്പോൾ )  കൃത്യമായി ലെൻസിലേക്ക് എത്തിക്കുന്നത് ലെൻസ്‌ മൌണ്ടിലെ ഇലക്ട്രിക്‌ ലീടുകൾ ആണ്. അതിനാൽ ലെൻസ്‌ മൌണ്ടുകൾ ക്യാമറയിലെ ഒരു പ്രധാന ഘടകംതന്നെയാണ്.

ലെൻസുകളുടെ പരിപാലനം

ക്യാമറയുടെ പരിപാലനം പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ലെൻസുകളുടെ പരിപാലനവും. കാരണം ലെൻസുകൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരു വസ്തുവാണ്. ഈർപ്പം ആണ് ലെൻസുകളുടെ ഏറ്റവും വലിയ ശത്രു. ഈർപ്പമുള്ള കാലാവസ്ഥയിൽ ലെൻസുകളിൽ വളരെ പെട്ടന്ന് ഫംഗസ് പിടിക്കുവാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ഈർപ്പമുള്ള സ്ഥലങ്ങളിലോ അല്ലെങ്കിൽ അത്തരം കാലാവസ്ഥയിലെ നാം ലെൻസുകളെ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാധാരണയായി സോഫ്റ്റ്‌ ബോക്സ്‌കളിൽ സിലിക്ക ക്രിസ്റ്റലുകൾ നിരത്തി അതിനുമുകളിൽ ലെൻസുകൾ സൂക്ഷിക്കാം. ഇത് വളരെ ചെലവ് കുറഞ്ഞ രീതിയാണ്. ഇന്ന് വിപണിയിൽ ഡ്രൈ കാബിനെറ്റു കൾ ലഭ്യമാണ്. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഇവയിൽ ലെൻസുകൾ സൂക്ഷിച്ചാൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാം .