Friday, November 22, 2013

ഗോപ്രോയുടെ ഹീറോ 3 - വമ്പന്മാരിലെ കുഞ്ഞൻ ക്യാമറ

വമ്പൻ ക്യാമറകളും ലെൻസുകളും അടക്കിവാഴുന്ന ഫോട്ടോഗ്രാഫി ലോകത്ത് ഒരു കുഞ്ഞൻ ക്യാമറ- അതാണ്‌ ഗോപ്രോയുടെ ഹീറോ 3 എന്ന മോഡൽ. 100 % വാട്ടർ റസിസ്റ്റന്റായ വെള്ളത്തിനടിയിലും അനായാസം ഷൂട്ട്‌ ചെയ്യാവുന്ന ഒരു പ്രൊഫെഷണൽ വീഡിയോ ക്യാമറ , അതാണ്‌ ഗോപ്രോയുടെ ഹീറോ 3. കൂടിയ റസല്യുഷനിലും, ഫ്രെയിം റെറ്റിലും 1440p48, 1080p60, 960p100 and 720p120 എന്നീ മോഡുകളിൽ വീഡിയോ ഇതിൽ എടുക്കാൻ കഴിയുന്നതിനാൽതന്നെ കൂടിയ ക്വാളിറ്റിയിലുള്ള സ്ലോമോഷൻ വീഡിയോകൾ മറ്റു ക്യാമറകളെക്കാൾ ഇതിനു ഉറപ്പു തരുവാൻ സാധിക്കുന്നു. Wi-Fi Remote ഉപയൊഗിച്ച് ക്യാമറ നിയന്തിക്കാം എന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത

ഹീറോ 3 യുടെ ബ്ലാക്ക് എഡിഷൻ ആണിപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.

ഹീറോ 3 - ബ്ലാക്ക് എഡിഷൻ

30 ഫ്രെയിമുകൾ 1 സെക്കൻറിൽ എടുക്കാവുന്ന 12 മെഗാ പിക്സൽ ക്യാമറ, കൃത്യതയും, ഒപ്പം വേഗതയുമേറിയ ക്ലിക്കുകൾ നമുക്ക് സമ്മാനിക്കുന്നു .ഇതിലെ ടൈം ലാപ്സ് മോഡ്  0.5, 1, 2, 5, 10, 30,60 സെക്കൻറ് ഇടവേളകളിലെ ഓട്ടോമാറ്റിക് ക്ലിക്ക് സാധ്യമാക്കുന്നു. കണ്ടിന്യുവസ് ഷൂട്ടിംഗ് ,ഹൈ റസല്യുഷൻ ചിത്രങ്ങൾ  ഒരു സെക്കൻറിൽ ഒറ്റ ക്ലിക്കിലൂടെ 3, 5 അല്ലെങ്കിൽ 10 ഫ്രെയിമുകൾ  എടുക്കുവാൻ സഹായിക്കുന്നു.

കൂടിയ ആംഗിളിൽ ഷൂട്ട്‌ ചെയ്യാൻ കഴിയുന്ന ഈ മോഡലിൽ ഓട്ടോമാറ്റിക് ലോ ലൈറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ട്. വെളിച്ചത്തിന്റെ ലഭ്യതക്കനുസരിച്ച് ഫ്രെയിം റേറ്റിൽ മാറ്റം വരുത്തി, ക്യാമറ തന്നെ കുറഞ്ഞ വെളിച്ചത്തിലെ ഷൂട്ടിംഗ് സുഗമമാക്കുന്നു. ഇതിനാൽ ചിത്രങ്ങളുടെ കൃത്യതയും മിഴിവും എപ്പോളും നല്ലതാവുന്നു.2.8 അപ്പരച്ചർ ലെൻസുള്ള ഈ ക്യാമറയിൽ  64 GB വരെയുള്ള മൈക്രോ മെമ്മറി കാർഡുകൾ  ഉപയോഗിക്കാം.

ചിത്രങ്ങളുടെ മിഴിവ് പോലെ തന്നെ ശബ്ദവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹീറോ 3 - ബ്ലാക്ക് എഡിഷനിലെ അഡ്വാൻസഡ് വിൻഡ് നോയ്സ് റിഡക്ഷൻ ടെക്നോളജി ചിത്രങ്ങൾ പോലെതന്നെ ശബ്ദവും സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.

കൂടുതൽ ബാറ്ററി ലൈഫ് ഈ ക്യാമറയുടെ മാത്രം പ്രത്യേകതയാണ്. ഹൈ റസല്യുഷൻ വീഡിയോ റെകോർഡിംഗ് ( വൈ ഫൈ ഇല്ലാതെ) തുടർച്ചയായ 2 മണിക്കൂറും , വൈ ഫൈ റിമോർട്ട് ഉപയൊഗിച്ച് 1 മണിക്കൂർ 40 മിനുട്ടും കമ്പനി ഉറപ്പുനൽകുന്നു .

ഏതായാലും വീഡിയോ ക്യാമറകളുടെ സ്ഥാനത്തേക്ക് ഇനി ഈ കുഞ്ഞൻ ക്യാമറ എത്തുന്ന സമയം വിദൂരമല്ല.

No comments:

Post a Comment