Saturday, July 13, 2013

ഗാലക്സി

ഗാലക്സിയിലെ പുതിയ നക്ഷത്രം.അതായിരുന്നുവേണുവിൻറെ  ഇന്നത്തെയും സംസാര വിഷയം. മദ്യം കർമ്മ നിരതനായി എന്നതിൻറെ  അടയാളമായിരുന്നു ആ സംഭാഷണത്തിൻറെ  തുടക്കം. രണ്ടാഴ്ച്ചയായി ഈ ക്ഷീരപഥം ഒരു സ്ഥിരം സംസാര വിഷയമായി തുടങ്ങിയിട്ട്.

ടെലസ്കോപ്പിക് നിരീക്ഷണത്തിൻറെ  ഉൾപൊരുളുകളുടെ ഗ്രന്ഥക്കെട്ട് വേണു പുറത്തെടുത്തു നിവർത്തി. അത് ചുരുള ഴിക്കുന്നതിനോട് എനിക്ക് അശ്ശേഷം താൽപ്പര്യമില്ലായിരുന്നു, പക്ഷെ മറ്റു പോംവഴികളില്ലായിരുന്നു. ക്ഷീരപഥത്തിൽ ഉടലെടുത്ത പുതിയനക്ഷത്രം വിശേഷണങ്ങളുടെ   അകമ്പടിയോടെ ജൈത്രയാത്ര നടത്തുമ്പോൾ, ആളുകൾ ശ്രദ്ധിക്കുന്ന വിവരം ഞാൻ വേണുവിനെ അറിയിക്കനാകാതെ വിഷമിച്ചു.
                         വര: ബിജു 


അയാൾ പറയുന്നതിൽനിന്ന് ഏതാണീ പുതിയ നക്ഷത്രം എന്നെനിക്ക് മനസിലാക്കുവാൻ സാധിച്ചില്ല.ഗാലക്സിയിൽ പുതിയ നക്ഷത്രങ്ങൾ ഉദിക്കുന്നുണ്ടെന്നും പഴയവ പലതും നശിക്കുന്നുണ്ടെന്നും അയാൾ പറയാറുണ്ടായിരുന്നു .നാലാമത്തെ ഫുള്ളിൻറെ മൂടും കണ്ടശേഷമേ വേണു എഴുനേറ്റുള്ളൂ, അപ്പോഴും ഗലക്സിയും അതിലെ പുതിയ നക്ഷത്രവും അയാളുടെ നാവിൽ വാചാലമായി കിടന്നിരുന്നു.ബിസിനസ് ആവശ്യത്തിനായി വേണുവിൻറെ നഗരത്തിൽ എത്തിയതായിരുന്നു ഞാൻ. എൻറെ ആവശ്യങ്ങൾ നിവർത്തിച്ചശേഷം വീണ്ടും ഞങ്ങൾ ഒത്തുകൂടി. എന്നെ യാത്രയാക്കാൻ വന്നയുടനെ വേണു പറഞ്ഞു" വാ...സ്കൂട്ടറിൽ കയറ്; നിനക്ക് ഞാൻ ഗാലക്സിയിലെ പുതിയ നക്ഷത്രത്തെ കാണിച്ചുതരാം". അത്യാവശ്യം ആകാംഷക്ക്‌ വഴിമാറിയപ്പോൾ ഞാൻ അയാളുടെ പിറകിൽകയറി. സ്കൂട്ടർ വളവും തിരിവും കഴിഞ്ഞ് ഓടിക്കൊണ്ടിരുന്നു. ആ ഊടുവഴികളിലൂടെയുള്ള യാത്ര അവസാനിച്ചത്‌ ഒരു ടെറസ് വീടിൻറെ മുൻപിലായിരുന്നു. സ്കൂട്ടറിൽ നിന്നിറങ്ങിയ വേണു ആഹ്ലാദത്തിലാണെന്ന് അവൻറെ മുഖം വിളിച്ചോതി. വേണു എന്നെ അടുത്ത് വിളിച്ചുനിർത്തി വിരൽ ചൂണ്ടിക്കാണിച്ചു. ആ വിരലിൻറെ അന്ത്യത്തിൽ ഒരു ജനാലയായിരുന്നു, അതിനുമപ്പുറം ഒരു പെണ്‍കുട്ടിയും; പ്രകാശിക്കുന്ന ഒരു പെണ്‍കുട്ടി. 

എൻറെ വണ്ടി വൈകും എന്നവിവരം പറയുംവരേക്കും അവൻ സ്വപ്ന ലോകത്തായിരുന്നു. വീ ണ്ടും സ്കൂട്ടറിൽ കയറി  റെയിൽവേ സ്റ്റെഷനിലെക്ക്. ഇളകുന്ന തീവണ്ടിയുടെ ഇരുണ്ട കമ്പാർട്ട്മെൻറിൽ ഇരിക്കുമ്പോഴും എ ചിന്ത മറ്റൊന്നായിരുന്നു " ആരാണീ  ജ്വലിക്കുന്ന പെണ്‍കുട്ടി..?". അന്ന് രാത്രിയിലെ എൻറെ സ്വപ്നങ്ങളിൽ വേണുവും അവൻറെ.പൂന്തോട്ടവും ആ ടെറസ് വീടും, ജ്വലിക്കുന്ന പെണ്‍കുട്ടിയും വിവിധ വേഷങ്ങളിൽ എൻറെ മുൻപിൽ അണിനിരന്നു. അവർക്കു മുൻപിൽ ഞാൻവെറുമൊരു കാഴ്ച്ചക്കാ-രനായിരുന്നു .

ഞാൻ വീട്ടിൽചെന്ന അന്നുരാത്രി ഫോണിൻറെ നിർത്താതെയുള്ള കരച്ചിലിനു ശമനം നൽകിയപ്പോൾ മറുപുറത്ത് വേണുവായിരുന്നു . പ്രാഥമിക അന്വേഷണങ്ങൾക്കൊന്നും മറുപടി നൽകാതെ അവൻ ഗാലക്സിയിലെ പുതിയ നക്ഷത്രത്തിൻറെ വിശേഷത്തിലേക്ക് കടന്നു. എനിക്ക് താൽപ്പര്യമുണ്ടെന്നുകരുതി അവൻ പറഞ്ഞു കാടുകയറുകയാണ്, പിന്നെ ഒരു വിധത്തിൽ അതൊന്നവസാനിപ്പിച്ചു. പിറ്റേദിവസം രാത്രിയും വന്നു വേണുവിൻറെ കോൾ, വിഷയത്തിനു വ്യത്യാസമൊന്നുമില്ല, തലേ ദിവസത്തിൻറെ ആവർത്തനം. പക്ഷെ ഇപ്രാവശ്യം അത് കഠിനവും സമയദൈർഘ്യമേറിയതുമായിരുന്നു. പക്ഷെ പണ്ടേ ക്ഷമാശീലനായിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ഇതൊരു തുടർകഥയായപ്പോൾ ഞാൻ ഫോണെടുക്കൽ നിർത്തി. ആദ്യമാദ്യം അക്ഷമനായിരുന്ന ഫോണ്‍ പിന്നീട് ക്ഷമാശീലനായി, പിന്നെ കരച്ചിലെ ഇല്ലാതായി. മൂന്നുമാസം, വേണുവിൻറെ യാതൊരു വിവരവുമില്ലാതെ ഓടിയകന്നു.

മൂന്നുമാസത്തിന് ശേഷം ബിസിനസ് ആവശ്യത്തിന്  അവൻറെ നഗരത്തിലെത്തിയ എനിക്ക് അവനെ കണ്ടുപിടിക്കാൻ വളരെ വിഷമിക്കേണ്ടിവന്നു. അവസാനം ഒരു ബാറിൻറെ ഇരുണ്ടമൂലയിൽ ഒഴിഞ്ഞ കുപ്പികൾക്കിടയിൽ ഏകാന്തവിഷാദചിത്തനായ വേണുവിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല, പകരം കുപ്പിയിലെ ബാക്കികൂടി വായിലേക്ക് കമിഴ്ത്തി എൻറെ കയ്യുംപിടിച്ചു പുറത്തിറങ്ങി. പഴയ സ്കൂട്ടർ, പഴയ പാത, എന്നിലെ ഭയം അൽപ്പാൽപ്പമായി തലപൊക്കിതുടങ്ങിയിരുന്നു. അവസാനം ആ യാത്ര അവസാനിച്ചത് ആ പഴയ വീടിന് മുൻപിലായിരുന്നു, പക്ഷെ അവിടം ശൂന്യമായിരുന്നു. ആൾവാസമില്ലാത്ത പോലെ. അൽപ്പനിമിഷം പോലും അവനവിടെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ല, വീണ്ടും അവൻ എന്നെ ആ പഴയ സ്ഥലത്ത് കൊണ്ടുവന്നിറക്കി വിട്ടു. ഒരക്ഷരം  പറയാതെ സ്കൂട്ടറുമായി മറഞ്ഞു. എനിക്കൊന്നും മനസിലായില്ല.

തിരിച്ച് വീട്ടിലെത്തിയ എനിക്ക് അൽപ്പംപോലും മനസമാധാനം കിട്ടിയില്ല. എൻറെ ചിന്തകൾ പലവഴിക്ക് ചീറിപ്പാഞ്ഞു , " എന്താണിതിനൊക്കെ അർത്ഥം, എവിടെ ആ ജ്വലിക്കുന്ന പെണ്‍കുട്ടി ....."???

വൈകുന്നേരം ഫോണിൻറെ നിർത്താതെയുള്ള റിംഗ്, ഞാൻ യാതൊരു മുൻവിധിയുമില്ലാതെ ഫോണെടുത്തു. അത്ഭുതമെന്നു പറയട്ടെ, അത് വേണുവായിരുന്നു. ഇപ്പ്രാവശ്യം അവൻ ഗാലക്സിയിലെ നക്ഷത്രങ്ങളെക്കുറിച്ച്  വാചാലനായില്ല. പക്ഷെ അവൻറെ സംസാരത്തിൽ നിന്ന് എനിക്കൊരു കാര്യം മനസിലായി, ആ ജ്വലിക്കുന്ന നക്ഷത്രം ഗാലക്സിയിലെവിടയോ മറഞ്ഞിരിക്കുന്നു. ആ രാത്രിയിൽ എൻറെ സ്വപ്‌നങ്ങൾക്ക്  നിറം മങ്ങിയിരുന്നു, വേണുവിൻറെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം വാടിയിരുന്നു, ഒപ്പം ഗാലക്സിയിലെ നക്ഷത്രത്തിൻറെ അസാനിധ്യവും ഉണ്ടായിരുന്നു.

Sunday, July 7, 2013

ഡി എസ് എല്‍ ആര്‍ – എങ്ങിനെ ഒരു നല്ല ചിത്രം ഫ്രൈമിലാക്കാം…?

ഡി എസ് എല്‍ ആറിനെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ ധാരണ മുന്‍ ലേഖനങ്ങളില്‍ നിന്നും കിട്ടിക്കാണുമല്ലോ. ഇനി നമുക്ക് എങ്ങിനെ ഒരു നല്ല ചിത്രം ഫ്രെയിമിലാക്കാം എന്ന് പഠിക്കാം.
ആദ്യമായി ഒരു ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിനുമുന്‍പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
 1. ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ക്യാമറയുടെ ലെന്‍സ് ക്ലീന്‍ ആണോ എന്നുറപ്പുവരുത്തുക.
 2. പോടിപടലങ്ങലോ, ഈര്‍പ്പമോ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കിയ ശേഷം മാത്രം ഫോട്ടോ ഷൂട്ട് ചെയ്യുക.
 3. ക്യാമറയുടെ ബാറ്ററിയില്‍ ചാര്‍ജ് ഫുള്‍ ആണെന്ന് ഉറപ്പുവരുത്തുക.
 4. ഡി എസ് എല്‍ ആര്‍ ആണെങ്കില്‍ ക്യാമറ സെന്‍സര്‍ ക്ലീന്‍ ആണോ എന്നും ഉറപ്പുവരുത്തുക.
 5. നിങ്ങള്‍ ഒരു മാക്രോ ഷോട്ട് എടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു െ്രെടപോടില്‍ ക്യാമറ സെറ്റ് ചെയ്യുക.
ഒരു നല്ല ഫോട്ടോ എടുക്കാനായി നാം കുറച്ചുകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ആദ്യമായി നിങ്ങളുടെ ക്യാമറയുടെ ബേസിക് ഫങ്ങ്ഷനുകളും, ഓപ്പറേഷനും നന്നായി മനസിലാക്കുക. അതിനായി നിങ്ങള്‍ക്ക് ക്യാമറ മാന്വല്‍ ഒരുപ്രാവശ്യം മനസിരുത്തി വായിച്ചാല്‍ മതിയാകും. നിങ്ങള്‍ നിങ്ങളുടെ ചുറ്റുപാടും കാണുന്ന എല്ലാത്തിനെയും നിരീക്ഷിക്കുക, നിങ്ങള്‍ക്ക് അവയില്‍ നിന്നും ഒരു നല്ല ചിത്രം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒന്നാമത്തെ കടമ്പകഴിഞ്ഞു. അതായത് നല്ല ഫോട്ടോകള്‍ എടുക്കാന്‍ എപ്പോളും നല്ല നിരീക്ഷണപാടവം ഉണ്ടായിരിക്കണം. ഒരേ വസ്തുവിനെതന്നെ ഒന്നിലധികംതവണ പലരീതിയില്‍ ചിത്രീകരിക്കുക, അപ്പോളെ നിങ്ങള്‍ക്ക് ആ വസ്തുവിനെ ഏതുരീതിയില്‍ ഫ്രയ്മിലാക്കിയാല്‍ കൂടുതല്‍ ഭംഗിയുള്ളതാക്കാം എന്ന് മനസിലാകു. ക്ഷമയോടെ ഓരോ വസ്തുക്കളും ഫ്രെയ്മിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാമറ ആദ്യമായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഷട്ടര്‍ സ്പീഡ്, അപ്പരെചെര്‍, ഐ എസ ഓ എന്നീ സംഗതികള്‍ ഓര്‍ക്കേണ്ടതില്ല. ആദ്യമാദ്യം ഓട്ടോ മോഡില്‍ ചിത്രങ്ങളെടുത്ത്, എങ്ങിനെ ഒരു വസ്തുവിനെ ശരിയായി, ഭംഗിയോടെ ഫ്രായ്മിലാക്കാം എന്ന് പഠിക്കുക. ഒപ്പം ഡി എസ് എല്‍ ആര്‍ ആണെങ്കില്‍ ലെന്‍സ് എങ്ങിനെ സൂം ചെയ്യാം എന്നും എങ്ങിനെ ഫോക്കസ് ചെയ്യാം എന്നും പഠിക്കുക. സാധാരണയായി സൂം ചെയ്യാന്‍ എല്ലാ ലെന്‍സുകളിലും സൂം റിംഗ് ഉണ്ടായിരിക്കും. അവ ക്രമീകരിച്ചു നിങ്ങള്‍ക്ക് സൂം ചെയ്യാം. ഫോക്കസിംഗ് ഓട്ടോമാറ്റിക് ആയും മാന്വല്‍ ആയും ചെയ്യാം. അതിനും ബട്ടണുകള്‍ ലെന്‍സില്‍ത്തന്നെ കാണാം. അങ്ങിനെ ഒരു നല്ല ഫോട്ടോ ഫ്രെയ്മിലാക്കാന്‍ കഴിയും എന്നുറപ്പായതിനുശേഷം മാത്രം പ്രോഗ്രാം മോഡില്‍ പോയി ഷട്ടര്‍ സ്പീഡ്, അപ്പരെചെര്‍ എന്നിവ കണ്ട്രോള്‍ ചെയ്തു ഫോട്ടോകള്‍ എടുത്തുതുടങ്ങാം.
ക്യാമറയുടെ പിക്‌സലുകളും സെന്‍സര്‍ ടൈപ്പും ഒന്നുംതന്നെ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ടതില്ല. കാരണം നിങ്ങളെടുക്കുന്ന ഒരു ഫോട്ടോയുടെ ഭംഗിയെ ഇവ ഒരുതരത്തിലും ബാധിക്കുകയില്ല. എപ്പോളും ജിജ്ഞാസയോടെ ഒരു വസ്തുവിനെ ഫ്രെയ്മിലാക്കാന്‍ ശ്രമിക്കുക. അപ്പോളെ വ്യത്യസ്തമായ ചിത്രങ്ങള്‍ നിങ്ങളുടേതാക്കാന്‍ കഴിയൂ. എപ്പോളും നിങ്ങളെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ പൂര്‍ണ്ണമായും ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ച് ഷൂട്ട് ചെയ്യുക, എങ്കില്‍ മാത്രമേ ആ ചിത്രത്തിന് പൂര്‍ണ്ണത കൈവരൂ.നിങ്ങള്‍ എടുക്കാനുദ്ദേശിക്കുന്ന വസ്തുവിനെ വ്യക്തമായും കൃത്യമായും ഫ്രെയ്മില്‍ ഉള്‍പ്പെടുത്തിയാല്‍ 90% ത്തോളം നിങ്ങളുടെ ഫോട്ടോ നന്നായിരിക്കും.
പ്രകാശം കൃത്യമായ അനുപാതത്തില്‍ ഉണ്ടെങ്കില്‍ എടുക്കുന്ന ചിത്രം ഒരുപരിധി വരെ നന്നായിരിക്കും. പ്രകാശം ഉള്ള സ്ഥലത്തുനിന്നു എടുക്കുന്ന ചിത്രങ്ങള്‍ക്ക് എപ്പോളും മിഴിവ് കൂടുതലായിരിക്കും. അതിനാല്‍ ഓര്‍ക്കുക, പ്രകാശം ഒരു നല്ലചിത്രം ഉടലെടുക്കാനുള്ള അവിഭാജ്യഘടകമാണ്..


Read & Share on 

http://boolokam.com/archives/53423#ixzz2YNbujQFM

ഒരു കവിതയും പിന്നൊരു കഥയും....

ചിതറിയ ചില്ലുകൾ 


തോൽവി 

നിശ്ചല ദൃശ്യങ്ങള്‍ – ഡി എസ് എല്‍ ആര്‍ ക്യാമറകളെ കുറിച്ചൊരു പഠനം

പ്രിയ  വായനക്കാരെ…
വര്‍ണ്ണങ്ങളെയും, വരകളെയും, മഴയും, മഴവില്ലിനെയും തന്റെ മിഴികളാല്‍ ഒപ്പിയെടുക്കുന്ന ഒരു മിടുക്കനുണ്ട്. ആരാണെന്ന് ഊഹിക്കാമോ..? മറ്റാരുമല്ല, നമ്മുടെ ക്യാമറാക്കണ്ണുകള്‍ ഈ സ്റ്റില്‍ ക്യാമറകളില്‍ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ഡി എസ് എല്‍ ആര്‍ എന്നയിനം ക്യാമറകളും അവയുടെ ഉപയോഗരീതികളും വിവരിക്കുന്ന ഒരു പംക്തിയാണ് ഞാന്‍ എഴുതുന്നത്… എല്ലാവരും അഭിപ്രായങ്ങളും നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ. വരും ദിവസങ്ങളില്‍ ഈ പംക്തിയുടെ തുടര്‍ഭാഗങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതായിരിക്കും.ഇന്ന് ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ ഈതെല്ലാം തരത്തില്‍ ഉണ്ടെന്നും അവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും നോക്കാം.
പ്രധാനമായും നികോണ്‍, കാനോണ്‍ എന്നീ കമ്പനികളാണ് ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ വിപണിയില്‍ എത്തിക്കുന്നത് (മറ്റു പല കമ്പനികളുടെയും ഡി എസ് എല്‍ ആര്‍ ലഭ്യമാണ്). ആദ്യം ഒരു ഡി എസ് എല്‍ ആര്‍ എടുക്കുന്നതിനു മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട കുറച്ചു ചെറിയ വലിയ കാര്യങ്ങള്‍ ഉണ്ട്.
 1. വെറുമൊരു ഫോട്ടോ എടുക്കാന്‍ മാത്രമായി ഒരു ഡി എസ് എല്‍ ആര്‍ ക്യാമറയുടെ ആവശ്യം ഇല്ല .
 1. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അതില്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കും ഒരു ബിഗിനര്‍ ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിക്കാവുന്നതാണ് .
 1. നിങ്ങളുടെ ഉപയോഗവും ആവശ്യങ്ങളും അനുസരിച്ചുമാത്രമേ ഡി എസ് എല്‍ ആര്‍ ക്യാമറ തിരഞ്ഞെടുക്കാവു.
 1. തുടക്കക്കാര്‍ എപ്പോളും കുറഞ്ഞ പ്രക്രിയകളുള്ള ഡി എസ് എല്‍ ആര്‍ ക്യാമറ വാങ്ങുന്നതായിരിക്കും ഉത്തമം.
 1. ഫോട്ടോഗ്രാഫിയില്‍ തന്നെ ഒരുപാട് തരങ്ങളുണ്ട്. ഉദാഹരണത്തിന് മാക്രോ ഫോട്ടോഗ്രഫി, ലാന്‍ഡ് സ്‌കേപ് & പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫി എന്നിവ . അതിനാല്‍ നിങ്ങളുടെ കഴിവ് ഏതുതരം ഫോടോഗ്രഫിയിലാണോ തെളിയിക്കാന്‍ ഉദ്ദേശിക്കുന്നത്, അതിനനുസരിച്ചുള്ള ലെന്‍സുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ലെന്‍സുകള്‍ തിരഞ്ഞെടുക്കുന്നത്, ക്യാമറ തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
 1. ഡി എസ് എല്‍ ആര്‍ ക്യാമറകളുടെ ഉപയോഗംപോലെതന്നെ പ്രാധാന്യമുള്ള സംഗതിയാണ് അവയുടെ പരിപാലനവും . ശരിയായ രീതിയിലുള്ള ഉപയോഗവും പരിപാലനവും ക്യാമറയുടെ പിക്ചര്‍ ക്ലാരിറ്റിയും, ലൈഫും നിലനിര്‍ത്തും.
 1. ഡി എസ് എല്‍ ആര്‍ ക്യാമറ വളരെ സെന്‍സിറ്റിവ് ആണ്. ചൂടും തണുപ്പും മഞ്ഞും മഴയുമെല്ലാം ക്യാമറയെ ബാധിക്കും . അതിനാല്‍ അവയുടെ പരിപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ല.
ഇത്രയുമാണ് ഒരു ഡി എസ് എല്‍ ആര്‍ എടുക്കുന്നതിനു മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട കുറച്ചു ചെറിയ വലിയ കാര്യങ്ങള്‍.


Read & Share on 
http://boolokam.com/archives/52970#ixzz2YNUB1rtU

മാക്രോ ഫോട്ടോഗ്രഫി

മാക്രോ ഫോട്ടോഗ്രഫി എന്നാല്‍, ഒരു വസ്തുവിനെ അതിന്റെ യഥാര്‍ത്ഥ സൈസിനെക്കാളും വലിപ്പത്തില്‍ കാണിക്കുക എന്നതാണ് . ലൈഫ് സൈസിനെക്കാലും വലിപ്പത്തില്‍ ഒരു ചെറിയ വസ്തുവിന്റെ പ്രതിബിംബം ഇമാജാക്കുന്നതിനെ മാക്രോ ഫോട്ടോഗ്രഫി എന്ന് പറയാം വളരെ ചെറിയ വസ്തുക്കളോ, ജീവികളോ ആയിരിക്കും ഈ രീതിയില്‍ എന്‍ലാര്‍ജ് ചെയ്യപ്പെടുന്നത്. ക്യാമറയിലെ സെന്‍സര്‍ പ്ലയിനിലെ വസ്തുവിന്റെ വലുപ്പവും അതിന്റെ യഥാര്‍ത്ഥ വലുപ്പവും തമ്മിലുള്ള അനുപാതത്തെയാണ് റീപ്രോഡക്ഷന്‍ റേഷ്യോ എന്ന് പറയുന്നത്. അപ്പോള്‍ കൂടുതല്‍ റീപ്രോഡക്ഷന്‍ റേഷ്യോ ഉള്ള ലെന്‍സുകള്‍ ആയിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫിക്ക് സാധാരണയായി ഉപയോഗിക്കുക.
മാക്രോ ഫോട്ടോഗ്രഫി രീതികളും ഉപകരണങ്ങളും
പ്രധാനമായും മാക്രോ ഫോട്ടോഗ്രഫി ചെയ്യാന്‍ ഉപയൂഗിക്കുന്ന ഉപകരണങ്ങളും രീതികളും താഴെ ചേര്‍ക്കുന്നു
 1. മാക്രോ ലെന്‍സുകള്‍
 2. എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍
 3. ക്ലോസപ്പ് ഫില്‍റ്ററുകള്‍, ലെന്‍സുകള്‍
 4. റിവേര്‍സ് മൗണ്ടറുകള്‍
മാക്രോലെന്‍സുകള്‍
മാക്രോ ലെന്‍സുകള്‍ വളരെ അടുത്തുള്ള വസ്തുക്കളെ ഫോക്കസ് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിരികുന്നത് .. ഫോക്കല്‍ ദൂരം കുറയുന്നതിനനുസരിച്ച് വസ്തുവും ക്യാമറയും തമ്മിലുള്ള ഫോക്കസ് ചെയ്യാന്‍ പറ്റിയ പരമാവധി ദൂരം കുറയുന്നു. എന്നിരുന്നാലും വളരെ ഫോക്കല്‍ ദൂരം കുറഞ്ഞ ലെന്‍സുകള്‍ ഉപയോഗിച്ച് കൊണ്ട് നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം, ചെറിയ ജീവനുള്ള പ്രാണികളും മറ്റും ഒരു പരിധിയില്‍ കൂടുതല്‍ അടുത്ത് ചെന്നാല്‍ പറന്നു പോകാന്‍ സാധ്യത കൂടുതലാണ്.
എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍
എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍ എന്നാല്‍ ക്യാമറയുടെ സെന്‍സറിനും ലെന്‌സിനും ഇടയില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള പൊള്ളയായ ട്യൂബുകള്‍ ആണ്. രണ്ടു തരത്തിലുള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍ വിപണിയില്‍ ലഭ്യമാണ്. കോണ്ടാക്റ്റ് ലീഡുകള്‍ ഉള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളും കോണ്ടാക്റ്റ് ലീഡുകള്‍ ഇല്ലാത്ത എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളും. കോണ്ടാക്റ്റ് ലീഡുകള്‍ ഉള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളില്‍ ഓട്ടോ ഫോകസിംഗ് ലഭ്യമാണ്.
ക്ലോസപ്പ്ഫില്‍റ്ററുകള്‍, ലെന്‍സുകള്‍
സാധാരണ ലെന്‍സുകളുടെ മുന്‍വശത്ത് ഘടിപ്പിക്കാവുന്ന ചെറിയ തരം ഫില്‍റ്റര്‍ ആണ് ക്ലോസപ്പ് ലെന്‍സുകള്‍. വളരെ ചിലവു കുറഞ്ഞ രീതിയിലുള്ള മാക്രോ ഫോട്ടോഗ്രഫി ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ക്ലോസപ്പ് ലെന്‍സുകളാണ്. പക്ഷെ ഇത്തരതിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഷാര്‍പ്പ്‌നെസ്സ് വളരെ കുറവായിരിക്കും. അതിനാല്‍ ചിത്രങ്ങളുടെ പൂര്‍ണ്ണമായ മിഴിവ് ഒപ്പിയെടുക്കാന്‍ ഈ രീതിയില്‍ സാധ്യമല്ല. +1 മുതല്‍ +4 ഡയോപ്ടറില്‍ ഉള്ള ഫില്‍റ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്.
റിവേര്‍സ്മൗണ്ടറുകള്‍
മാക്രോ ഫോട്ടോഗ്രഫി ഏറ്റവും ചിലവുകുറഞ്ഞതും റിവേര്‍സ് മൌണ്ടിംഗ് റിങ്ങുകള്‍. റിവേര്‍സ് മൌണ്ടിംഗ് 2 രീതിയില്‍ ചെയ്യാം. ഒന്നുകില്‍ ശരിയായി മൌണ്ട് ചെയ്ത ലെന്‍സില്‍ റിവേര്‍സ് ആയി മറ്റൊരു ലെന്‍സ് മൌണ്ട് ചെയ്യുന്നത്, അല്ലെങ്കില്‍ ക്യാമറയില്‍ തന്നെ റിവേര്‍സ് ആയി മൌണ്ട് ചെയ്യുന്നത്. രണ്ടു ലെന്‍സുകള്‍ കപ്ലിംഗ് ചെയ്താണ് ഉപയോഗിക്കുന്നതെങ്കില്‍ റീപ്രോഡക്ഷന്‍ റേഷ്യോ എന്ന് പറയുന്നത് ഇങ്ങിനെയായിരിക്കും .
Reporduction Ratio = Focal length of Normally Mounted Lens
Focal length of Reverse Mounted Lens


Read & Share on 

http://boolokam.com/archives/94213#ixzz2YNQXsnni

അവൾ - എന്റെ നിത്യ പ്രണയിനി

വിരസമായ ഇന്നത്തെ പകൽ ...കെ എസ്  ഇ ബി യുടെ ആത്മാർത്ഥത കൂടുതൽ കൊണ്ട് വിഡ്ഢി പെട്ടി പോലും തുറക്കാനാവാതെ വിഷമിച്ചിരിക്കുമ്പോൾ തലയിൽ  ബൾബ് ഒന്ന് മിന്നിക്കത്തി. സമയം കൊല്ലാൻ പറ്റിയ ഒരു പണി. എന്റെ അലമാരയിലെ പല്ലികളുടേയും പാറ്റകളുടെയും പിന്നെ പേരറിയാത്ത പല വന്യജീവികളുടെയും ആവാസ വ്യവസ്ഥ തകർക്കുക എന്ന യമണ്ടൻ ഐഡിയ. അങ്ങിനെ ആ ഗൂഡലക്ഷ്യവുമായി ഞാൻ ആദ്യം ആക്രമണം അഴിച്ചു വിട്ടത് പഴയ പുസ്തകകെട്ടുകൾക്കിടയിലായിരുന്നു. പഴമയുടെ മണം തളം കെട്ടിനിൽക്കുന്ന ആ പുസ്തകതാളുകൾക്കിടയിൽ ഞാൻ സൗഹൃദത്തിന്റെയും, പരിഭവങ്ങളുടെയും , പ്രണയത്തിന്റെയും അക്ഷരങ്ങൾ  കണ്ടു. പക്ഷെ പഴയ ഓർമ്മകളുടെ ശവകുടീരമായി ഞാൻ കരുതി ഉപേക്ഷിച്ച എന്റെ പഴയ ആ ഡയറിയും അതിലുണ്ടായിരുന്നു. ബോധമണ്ഡലം ആശ്ചര്യത്തിനുമപ്പുറം ആകാംഷക്ക്‌ വഴിമാറിയപ്പോൾ ഞാൻ എന്റെ ദൗത്യം പാടേ മറന്നു. ആദ്യ പേജുകളിൽതന്നേ പ്രണയം വിളിച്ചോതുന്ന 2 വരികൾ. പക്ഷെ അതിനു ശേഷം ഒരു മുന്നറിയിപ്പും " Trans-passers will be Strictly Punished".താളുകൾ  മറിക്കുമ്പോൾ ഇടയിലെവിടയോ വടിവൊത്ത അക്ഷരങ്ങൾ ഒന്ന് മിന്നിമറഞ്ഞു.  പിറകിലേക്ക് പേജുകൾ  മറിച്ച എന്നെ ആദ്യം വരവേറ്റത് 2 വാക്കുകളാണ്  "  Shall I Enter..?". ഓർമ്മകളിൽ പലതും അന്നേ ബംഗ്ലൂരിൽ കുഴിച്ചുമൂടി അതിനുമുകളിൽ ഒരു ചേമ്പിൻ മൂടും കുഴിച്ചിട്ടിട്ടാണ് അന്നാ പടിയിറങ്ങിയത്, പക്ഷേ ഈ കറുത്ത മഷിയിലെഴുതിയ വടിവൊത്ത അക്ഷരങ്ങൾ എന്നേ വീണ്ടും ആ ശവക്കുഴി തോണ്ടാൻ നിർബന്ധിക്കുന്നു. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടോ എന്തോ, ശാന്തമായി ഞാനുമൊന്നു മൂളി, " ഉം "ആദ്യത്തെ ചോദ്യത്തിനുത്തരം എന്നപോലെ. അടുത്ത പേജിൽ ആ വടിവൊത്ത കറുത്ത ലിപികൾ എന്നെ നോക്കി ചിരിച്ചു, ഞാൻ വായന തുടർന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു

" Sorry for everything, I know how harshly i am behaving. But what to do..? Really i cant adjust with this new situations. Now also i feels that these all are new and some what strange, but still i am trying to coop. DON'T WORRY, I AM WITH YOU & I WILL BE WITH YOU ONLY..."

ഓർമ്മകളുടെ തിരശീലയിൽ പല ചലനചിത്രങ്ങളും മിന്നിമറഞ്ഞു. അവസാനം എല്ലാം ഒരു നീർക്കുമിള പോലെ പൊട്ടിത്തകർന്നു. ഞെട്ടിയുണർന്ന ഞാൻ ഒരു നിമിഷം പ്രപഞ്ചത്തെ വിസ്മരിച്ചു പോയി,  ഒരു നേർത്ത നിശ്വാസം ഞാനറിയാതെ എന്നിൽ നിന്നും പറന്നകന്നു.  പിന്നെ അറിയാതെ പറഞ്ഞു " കോപ്പ് .....ഇന്നത്തെ സകല മൂഡും പോയി....കർത്താവേ ആത്മാവിന് ശാന്തിനൽകാൻ വലികോലുമില്ല, കുടിക്കാൻ സോമരസവുമില്ല...ഇത് ഹലാക്കിലെ അവിലുംകഞ്ഞി പോലായല്ലോ...."