Sunday, January 26, 2014

ഓര്‍കൂട്ടിന്റെ പതനം...


സോഷ്യല്‍ മീഡിയ സൈറ്റുകള്‍ 2004 മുതല്‍ ലോകത്താകമാനം ജനശ്രദ്ധപിടിച്ചുപറ്റാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് ഓര്‍ക്കുട്ട് എന്ന മായാലോകം ഗൂഗിള്‍ നമുക്ക്മുന്‍പില്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഈ പുതിയ സംരംഭം എല്ലാവരും രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. പതിയെപയിയെ യുനൈറ്റഡ് കിങ്ഡം മുഴുവന്‍ പ്രശസ്തി വ്യാപിച്ച ഓര്‍കൂട്ട്, പിന്നീട് ഇന്ത്യയിലേക്കും, പാക്കിസ്ഥാനിലേക്കും, ജപ്പാനിലേക്കും വ്യാപിച്ചു. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലായിരുന്നു. ഏകദേശം 700 ദശലക്ഷം ആളുകള്‍ ഓര്‍കൂട്ടില്‍ ആകൃഷ്ടരാവുകയും, ഓര്‍കൂട്ട് യൂസര്‍മാരാവുകയും ചെയ്തു. പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിനില്‍ക്കെയാണ് നമ്മുടെ ഫേസ്ബുക്കിന്റെ കടന്നു വരവ്. അതോടെ ഓര്‍കൂട്ടില്‍ ആരും കയറാതായി. ഏറ്റവും പുതിയ കണക്കനുസരിച്ച് വെറും 100 ദശലക്ഷം ആളുകള്‍ മാത്രമേ സ്ഥിരമായി ഓര്‍കൂട്ട് ഉപയോഗിക്കുന്നുള്ളൂ. അലെക്സ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഓര്‍കൂട്ട് ഇപ്പോള്‍ 905ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയി.
ഓര്‍കൂട്ടിനെ ആളുകള്‍ ഉപയോഗിക്കതായത് എപ്പോള്‍..?
2004 ല്‍, മസാച്യുസെറ്റ്സില്‍ ഓര്‍കൂട്ടിനോപ്പം ഇറങ്ങിയതായിരുന്നു ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റും. ആദ്യമാദ്യം ജനശ്രദ്ധപിടിച്ചുപറ്റാന്‍ കഴിയാതിരുന്ന ഫേസ്ബുക്ക്, ലളിതമായ യൂസര്‍ ഇന്റര്‍ഫെറന്‍സും, ആകര്‍ഷകമായ ഗ്രാഫിക്സും, നവീനമായ ഫീച്ചറുകളും കൊണ്ട് ജനമാനസുകളെ പെട്ടന്ന് കീഴടക്കി. ഓര്‍കൂട്ട് വരിക്കാരെല്ലാം പതിയെ ഫേസ്ബുക്ക് ലക്‌ഷ്യം വെച്ച് നീങ്ങി. പുതിയ രീതിയിലുള്ള അവതര ശൈലി ജനങ്ങള്‍ വളരെ ഇഷ്ടപ്പെടുകയും, ഓര്‍കൂട്ടില്‍നിന്നും ലഭിക്കാത്ത ഒരുതരം ആത്മസംതൃപ്തി ജനങ്ങള്‍ക്ക്‌ ഇതില്‍നിന്നും ലഭിക്കുകയും ചെയ്തു. പ്രധാനമായും യുവതലമുറയെ ലക്‌ഷ്യം വെക്കുന്ന രീതിയിലായിരുന്നു, പിന്നീട് ഫേസ്ബുക്കിന്റെ വളര്‍ച്ചയും.
യുവാക്കള്‍ ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ അവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടെത്തിക്കാന്‍ ഫേസ്ബുക്കിന് സാധിച്ചു എന്നത്, അവരുടെ വിജയത്തിന്റെ അടിസ്ഥാനതത്ത്വമാണെന്ന് വേണമെങ്കില്‍ പറയാം. 2006 ഓടുകൂടി ലോകത്തിലെ 75 ശതമാനം ഓര്‍കൂട്ട് യൂസര്‍മാരും ഫേസ്ബുകിലേക്ക് ചേക്കേറി. മള്‍ട്ടിമീഡിയ മൊബൈലുകളും ഐ പാഡുകളും വിപണിയില്‍ സജീവമായതിന് പിന്നാലെ, ഫേസ്ബുക്ക് അവരുടെ ആന്‍ഡ്രോയിഡ്, ഐ ഓ എസ്, ജാവ മൊബൈല്‍ അപ്ലിക്കേഷനുകള്‍ പുറത്തിറക്കി. ലാപ്‌ടോപ്പിലും ഡസ്ക്ടോപ്പിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഫേസ്ബുക്ക് മൊബൈലിലും, ടാബ് ലെറ്റിലേക്കും ചേക്കേറി. ആളികള്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ മനസിലുള്ളത് മറ്റുള്ളവരെ അറിയിക്കാനും, വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും ഇത് കൂടുതല്‍ സഹായകരമായി.
ട്വിറ്ററിന്റെ അരങ്ങേറ്റവും, ഒര്‍കൂട്ടിന്റെ പതനവും..
അതിനിടയിലാണ് 2006 ഫേസ്ബുക്കിന്റെ ചുവടുപിടിച്ചു അടുത്ത സോഷ്യല്‍ നെറ്റ് വര്‍ക്ക് ട്വിറ്റര്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആയിരുന്നു ട്വിറ്ററിന്റെ ആസ്ഥാനം. ട്വിറ്ററിന്റെ കടന്നുവരവോടെ ഓര്‍ക്കുട്ട് ഏകദേശം പറ്റെനിലച്ച സ്ഥിതിയിലായി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നതിലുപരി മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്ഫോം എന്ന നിലയിലും ട്വിറ്റര്‍ ആളുകള്‍ക്കിടയില്‍ ജസമ്മിതി നേടിയെടുത്തു.
പ്രവസിയുടെയും സെക്യൂരിറ്റിയുടെയും കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ഒര്‍കൂട്ടിന് കഴിയാതെ പോയതും അവര്‍ക്ക്മ റ്റൊരു പരാജയമായി. സ്പാമുകളും വൈറസുകളും എപ്പോള്‍വേണമെങ്കിലും തങ്ങളുടെ അക്കൌണ്ട് ഹാക്ക് ചെയ്യാമെന്നും, തങ്ങളുടെ വിവരങ്ങളും മറ്റും ചോര്‍ത്തിയെടുക്കുമെന്നും പൊതുജനം വിശ്വസിച്ചു. ഒപ്പം ഇത്തരത്തില്‍ പല അനുഭവസാക്ഷ്യങ്ങളും പുറത്തിറങ്ങിയതോടെ ആളുകള്‍ കൂട്ടത്തോടെ ഓര്‍ക്കുട്ട് അക്കൌണ്ടുകള്‍ ക്ലോസ്‌ ചെയ്തു. തങ്ങളറിയാതെ തന്നെ പല സ്പാമുകളും തങ്ങളുടെ ഹോംപേജില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍, അഭിമാനരക്ഷാര്‍ഥം പ്രൊഫൈല്‍ നശിപ്പിച്ചവരും നമുക്കിടയിലുണ്ട്.
സോഷ്യല്‍ സൈറ്റുകളുടെ ഭാവി..
അടുത്തിടെ നടന്ന സോഷ്യല്‍ സൈറ്റുകള്‍ അടിസ്ഥാനമാക്കിയ പല പഠനങ്ങളും തെളിയിക്കുന്നത്, ഇപ്പോള്‍ വേള്‍ഡ് റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സമീപഭാവിയില്‍ ഒര്‍ക്കൂട്ടിന്റെ സ്ഥിതിയിലേക്ക് എത്തുമെന്നാണ്.മാറിമാറിവരുന്ന സാങ്കേതികവിദ്യകളും മറ്റും, ജങ്ങളിലും അവരുടെ ഇഷ്ടങ്ങളിലും മാറ്റം വരുത്തിയാല്‍, പിന്നീട് ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രമാവും.

ബൂലോകത്തില്‍ വായിക്കാന്‍..

Friday, January 24, 2014

നമ്മള്‍ പുതുവര്‍ഷത്തില്‍ എടുക്കുന്ന ചില നടക്കാത്ത തീരുമാനങ്ങള്‍..!!


ഓരോ പുതിയവർഷം പിറക്കുമ്പോഴും, നാം എടുക്കുന്ന കുറെ തീരുമാനങ്ങളുണ്ട്. അടുത്ത വർഷം ഞാൻ അങ്ങിനെയാവണം, അല്ലെങ്കിൽ ഇന്ന കാര്യങ്ങൾ ചെയ്യണം എന്നിങ്ങനെ. എല്ലാ വർഷവും ഡിസംബർ മാസം കൂട്ടുകാരുമായി വാശിയിൽ പന്തയം വെക്കുന്ന കുറെ നല്ല തീരുമാനങ്ങൾ. ദൃഢനിശ്ചയത്തോടുകൂടി നാമെടുക്കുന്ന പല തീരുമാനങ്ങളും പക്ഷെ പുതുവർഷം പിറന്നാൽ നമ്മൾ അറിയാതെ അല്ലെങ്കിൽ മനപ്പൂർവ്വം മറക്കാറാണ് പതിവ്. അത്തരത്തിൽ നാമെല്ലാവരും പുതുവർഷത്തിലെടുക്കുന്ന, നടക്കാത്ത ചില തീരുമാനങ്ങൾ ( ഒരു പക്ഷെ അതിനെ നടക്കാത്ത സ്വപ്നങ്ങൾ എന്നൊക്കെ വിളിക്കാം ) ഏതൊക്കെയാണെന്ന് നോക്കാം..
1.പോണ്ണത്തടി, അമിതഭാരം കുറയ്ക്കുക.
മലയാളി ഇപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എങ്ങിനെ തടി കുറയ്ക്കാം എന്ന്. തടികുറക്കാൻ എന്തൊക്കെ വഴികളുണ്ടോ അതൊക്കെ പരീക്ഷിക്കാനും, അതിനെത്ര കാശ് ചിലവാക്കാനും മലയാളിക്ക് ഒരു മടിയുമില്ല എന്നതാണ് വാസ്തവം. അലോപ്പതി, ആയുർവേദം, യുനാനി, നാഡീചികിത്സ, സിദ്ധൌഷധം, ഹോമിയോപ്പതി, നാട്ടുവൈദ്യം തുടങ്ങി മന്ത്രവാദം, ജ്യോതിഷം വരെ പരീക്ഷിച്ച ആളുകളുണ്ട് നമുക്കിടയിൽ. എല്ലാ വർഷവും, വർഷാവസാനം ഒരു ശരാശരി തടിയുള്ളയാൾ സ്വയമേ എടുക്കുന്ന അടുത്തവർഷം തീർച്ചയായും പാലിക്കപ്പെടേണ്ട ആരോ ഉറച്ച തീരുമാനമാണ് ' അടുത്ത വർഷം ഞാൻ എന്റെ തടി പകുതി കുറയ്ക്കും' എന്നത്.
2. വായനാശീലം വർദ്ധിപ്പിക്കണം
കമ്പ്യൂട്ടറും ഇന്റർനെറ്റും സജീവമായ ഈ പുതിയ യുഗത്തിൽ സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം വായന എന്നത് മലയാളികളുടെ ഇടയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവഗുണമാണ്. നാടോടുമ്പോൾ നടുവെയല്ലെങ്കിലും ഒരു വശത്തുകൂടിയെങ്കിലും ഓടണമെന്ന ത്വര മലയാളികൾക്ക് പൊതുവെകൂടുതലാണ്. അതിനാൽ തന്നെ ഈ ഹൈ സ്പീഡ് യുഗത്തിൽ, ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത കാലത്ത്, കുത്തിയിരുന്ന് പുസ്തകം വായിക്കാൻ ആരെക്കൊണ്ടുപറ്റും എന്നായിരിക്കും നമ്മൾ ചിന്തിക്കുക. ഒരു പക്ഷെ ഈ ഡിജിറ്റൽ യുഗത്തിൽ ഒരുപക്ഷെ ഇ മാഗസിനുകളും പത്രങ്ങളും ഐ പാഡിലും, ടാബിലും വായിക്കുവാനായിരിക്കും യുവതലമുറക്ക് ഏറെ ഇഷ്ടം.
3.കുറെ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യണം
ഒരു ദിവസം 24 മണിക്കൂർ ഉള്ളത്, അൽപ്പം കൂട്ടിക്കിട്ടിയാൽ ആ സമയം ഓവർടൈം ചെയ്തു പത്ത് കാശുണ്ടാക്കാമെന്ന് ചിന്തിക്കുന്ന തലതിരിഞ്ഞ സിദ്ധാന്തത്തിന് അടിമകളാണ് നമ്മൾ മലയാളികൾ.ഒരിക്കലും ആരും സമയം കൂടുതലുണ്ട് ഒന്നും ചെയ്യാനില്ല എന്ന് പറയില്ല, പകരം ഒന്നിനും സമയം തികയുന്നില്ല എന്നെ പറയൂ. രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിൽ ജോലിയുമായി മൽപ്പിടുത്തം. വൈകുന്നേരം ഓഫീസ് കഴിഞ്ഞാൽ വീട്ടിലെ ടെൻഷനുകൾ, കുടുംബം, കുട്ടികൾ, പ്രാരബ്ദ്ധങ്ങൾ എന്നിവയായി. ഒരു ഞായറാഴ്ചയുണ്ടെങ്കിൽ അന്ന് റസിഡൻസ് അസോസിയേഷൻ മീറ്റിംഗ്, അല്ലെങ്കിൽ കുടുംബ സംഗമം എന്നിങ്ങനെ എന്തെങ്കിലും വള്ളികൾ കാണും. പിന്നെവിടെ മനസമാധാനത്തോടെ ഒരു യാത്രപോവാൻ സമയം അല്ലെ..?
4.ഇന്റർനെറ്റിൽ സമയം കുറച്ച് ചിലവഴിക്കുക
പ്രിന്റിംഗ് മീഡിയകളുടെ ഉപയോഗം കുറഞ്ഞുവരികയും, എല്ലാം ഡിജിറ്റൽ മീഡിയകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ശരാശരി ഒരു 8 മണിക്കൂറെങ്കിലും ഒരു മലയാളി ഇന്റർനെറ്റിൽ ചിലവിടുന്നുണ്ട്. ഫേസ്ബുക്ക്, ഓർക്കൂട്ട്, ട്വിറ്റെർ എന്നിങ്ങനെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ, മലയാളിയുടെ വർക്കിലുടനീളം കിടന്നിഴയുമ്പോൾ മലയാളി ആറല്ല 24 മണിക്കൂറും ഓൺലൈനാണെന്ന് പറയുന്നതിൽ അതിശയമില്ല. ഇപ്പോൾ എല്ലാ മൊബൈലുകളിലും, ഇന്റർനെറ്റ് സൗകര്യമുള്ളതിനാൽ മലയാളി ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നോട്ടിഫിക്കേഷൻ ടോൺ കേൾക്കാം. ഇങ്ങിനെയുള്ളപ്പോൾ എങ്ങിനെയാണ് ഇന്റർനെറ്റിൽ ചിലവിടുന്ന സമയം കുറക്കാൻ കഴിയുക..?
5. പണം മിച്ചം വെക്കണം.
മലയാളികളിൽ അധികംപേരും മിതവ്യയികളാണ്, എന്നിരുന്നാലും അധികം പണം മിച്ചം വെക്കുവാനും, ഭാവിയിലേക്കൊരു നീക്കിയിരുപ്പ്, ഒരു കരുതൽ നിക്ഷേപം ഉണ്ടാക്കാനും കഴിയുന്നില്ല എന്നതാണ് യഥാർത്ഥ വസ്തുത. ലൈഫ് ഇൻഷുറൻസുകളും, മ്യൂച്വൽ ഫണ്ടുകളും മലയാളിയുടെ ഭാവി ഭാസുരമാക്കാൻ ഓടിനടക്കുന്ന ഈ കാലഘട്ടത്തിൽ, എന്തുകൊണ്ട് മിച്ചം പിടുത്തവും, കരുതൽ നിക്ഷേപവും മലയാളിക്ക് അപ്രാപ്യമാവുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.
എല്ലാവർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു

Monday, November 25, 2013

പോയിൻറ് ആൻഡ്‌ ഷൂട്ട്‌ ക്യാമറകൾ - സോണി സൈബർ ഷോട്ട് DSC-HX300

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണവിതരണത്തിൽ വമ്പൻമാരായ സോണി വിപണിയിൽ ഇറക്കി വിജയിച്ച മോഡലാണ് സോണി  സൈബർ ഷോട്ട് DSC-HX300. ഡിജിറ്റൽ ക്യാമറകളിൽ പണ്ട് മുതലേ ജനങ്ങളുടെ മനസ്സിൽ വിശ്വാസ്യത നേടിയ ഒരു ബ്രാൻഡ് ആണ് സോണി. ഒരു പ്രൊ ലെവൽ ക്യാമറയുടെ ഗാംഭീര്യത്തോടെ ഇതു തരം ഷൂട്ടിങ്ങുകൾക്കും പറ്റിയ ഒരു മോഡൽ ആണിത്. ഇതിൻറെ 50x ഒപ്ടിക്കൽ സൂമിംഗ് , അകലെയുള്ള വസ്തുക്കളെ അവ്യക്തതയില്ലാതെ വളരെ അടുത്ത് കാണിക്കുന്നു.

കുറഞ്ഞ പ്രകാശത്തിലെ വ്യക്തവും മിഴിവേറിയതുമായ ഛായാഗ്രഹണം, ട്രൈപോഡ് പോലുമില്ലാതെ 50x ഒപ്ടിക്കൽ സൂമിങ്ങിൽ ബ്ലറിങ്ങ് ഒട്ടും ഇല്ലാതെയുള്ള ചിത്രീകരണം ( അത് വീഡിയോ ആയാലും സ്റ്റിൽ ഇമേജിംഗ് ആയാലും), ഫുൾ ഹൈ ഡഫനിഷൻ  വീഡിയോ കാപ്ച്ച്വറിംഗ് എന്നിവ സോണി  സൈബർ ഷോട്ട് DSC-HX300 ക്യാമറയുടെ മാത്രം പ്രത്യേകതയാണ്.


ഇനി  സോണി  സൈബർ ഷോട്ട് DSC-HX300 ൻറെ കീ ഫീച്ചെർസ് എന്തൊക്കെയാണെന്ന് നോക്കാം
  • 20.4 മെഗാ പിക്സൽ എക്സ്മൊർ ആർ - സിമൊസ് സെൻസർ
  • 50x ഒപ്റ്റികൽ സൂമിംഗ് - കാൾ സെയിസ് വേരിയോ സോണാർ ടി ലെൻസ്‌
  • ശീഘ്രഗതിയിലുള്ള ഓട്ടോ ഫോക്കസ് സംവിധാനം
  • ഫുൾ എച്ച്ഡി വീഡിയോ റെക്കൊർഡിങ്ങ്
  • വര്‍ദ്ധിതമായ ലോ ലൈറ്റ് പെർഫോമൻസ്
  • ഓട്ടോ കമ്പൈൻ സീൻ റെഗഗനെഷനോടൊപ്പം ഹൈ ക്വളിറ്റി ഇമേജ് ടെക്നോളജിയും.

ഇനം തിരിച്ചുള്ള വിവരണം

സെൻസർ : എക്സ്മൊർ ആർ സിമൊസ്
എഫക്റ്റിവ് പിക്സൽ : 20.4 മെഗാ പിക്സൽ
ലെൻസ്‌ : കാൾ സെയിസ് വേരിയോ സോണാർ ടി ലെൻസ്‌
F നമ്പർ : F2.8
LCD : 7.6 cm ( 921,600 dots)
ISO : 80 മുതൽ 12800 വരെ
3D : 3D സ്റ്റിൽ ഇമേജിംഗ്
സാധാരണക്കാരുടെ ഉപഭോഗമാണ് പോയിൻറ് ആൻഡ്‌ ഷൂട്ട്‌ ക്യാമറകൾ വിപണിയിൽ ഇത്രയധികം സജീവമാകാൻ കാരണം. അതിനാൽ ഇത്തരം ലളിതമായ ഇനിയും വിപണി കൈയ്യടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.