Sunday, January 26, 2014

ഓര്‍കൂട്ടിന്റെ പതനം...


സോഷ്യല്‍ മീഡിയ സൈറ്റുകള്‍ 2004 മുതല്‍ ലോകത്താകമാനം ജനശ്രദ്ധപിടിച്ചുപറ്റാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് ഓര്‍ക്കുട്ട് എന്ന മായാലോകം ഗൂഗിള്‍ നമുക്ക്മുന്‍പില്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഈ പുതിയ സംരംഭം എല്ലാവരും രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. പതിയെപയിയെ യുനൈറ്റഡ് കിങ്ഡം മുഴുവന്‍ പ്രശസ്തി വ്യാപിച്ച ഓര്‍കൂട്ട്, പിന്നീട് ഇന്ത്യയിലേക്കും, പാക്കിസ്ഥാനിലേക്കും, ജപ്പാനിലേക്കും വ്യാപിച്ചു. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലായിരുന്നു. ഏകദേശം 700 ദശലക്ഷം ആളുകള്‍ ഓര്‍കൂട്ടില്‍ ആകൃഷ്ടരാവുകയും, ഓര്‍കൂട്ട് യൂസര്‍മാരാവുകയും ചെയ്തു. പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിനില്‍ക്കെയാണ് നമ്മുടെ ഫേസ്ബുക്കിന്റെ കടന്നു വരവ്. അതോടെ ഓര്‍കൂട്ടില്‍ ആരും കയറാതായി. ഏറ്റവും പുതിയ കണക്കനുസരിച്ച് വെറും 100 ദശലക്ഷം ആളുകള്‍ മാത്രമേ സ്ഥിരമായി ഓര്‍കൂട്ട് ഉപയോഗിക്കുന്നുള്ളൂ. അലെക്സ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഓര്‍കൂട്ട് ഇപ്പോള്‍ 905ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയി.
ഓര്‍കൂട്ടിനെ ആളുകള്‍ ഉപയോഗിക്കതായത് എപ്പോള്‍..?
2004 ല്‍, മസാച്യുസെറ്റ്സില്‍ ഓര്‍കൂട്ടിനോപ്പം ഇറങ്ങിയതായിരുന്നു ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റും. ആദ്യമാദ്യം ജനശ്രദ്ധപിടിച്ചുപറ്റാന്‍ കഴിയാതിരുന്ന ഫേസ്ബുക്ക്, ലളിതമായ യൂസര്‍ ഇന്റര്‍ഫെറന്‍സും, ആകര്‍ഷകമായ ഗ്രാഫിക്സും, നവീനമായ ഫീച്ചറുകളും കൊണ്ട് ജനമാനസുകളെ പെട്ടന്ന് കീഴടക്കി. ഓര്‍കൂട്ട് വരിക്കാരെല്ലാം പതിയെ ഫേസ്ബുക്ക് ലക്‌ഷ്യം വെച്ച് നീങ്ങി. പുതിയ രീതിയിലുള്ള അവതര ശൈലി ജനങ്ങള്‍ വളരെ ഇഷ്ടപ്പെടുകയും, ഓര്‍കൂട്ടില്‍നിന്നും ലഭിക്കാത്ത ഒരുതരം ആത്മസംതൃപ്തി ജനങ്ങള്‍ക്ക്‌ ഇതില്‍നിന്നും ലഭിക്കുകയും ചെയ്തു. പ്രധാനമായും യുവതലമുറയെ ലക്‌ഷ്യം വെക്കുന്ന രീതിയിലായിരുന്നു, പിന്നീട് ഫേസ്ബുക്കിന്റെ വളര്‍ച്ചയും.
യുവാക്കള്‍ ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ അവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടെത്തിക്കാന്‍ ഫേസ്ബുക്കിന് സാധിച്ചു എന്നത്, അവരുടെ വിജയത്തിന്റെ അടിസ്ഥാനതത്ത്വമാണെന്ന് വേണമെങ്കില്‍ പറയാം. 2006 ഓടുകൂടി ലോകത്തിലെ 75 ശതമാനം ഓര്‍കൂട്ട് യൂസര്‍മാരും ഫേസ്ബുകിലേക്ക് ചേക്കേറി. മള്‍ട്ടിമീഡിയ മൊബൈലുകളും ഐ പാഡുകളും വിപണിയില്‍ സജീവമായതിന് പിന്നാലെ, ഫേസ്ബുക്ക് അവരുടെ ആന്‍ഡ്രോയിഡ്, ഐ ഓ എസ്, ജാവ മൊബൈല്‍ അപ്ലിക്കേഷനുകള്‍ പുറത്തിറക്കി. ലാപ്‌ടോപ്പിലും ഡസ്ക്ടോപ്പിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഫേസ്ബുക്ക് മൊബൈലിലും, ടാബ് ലെറ്റിലേക്കും ചേക്കേറി. ആളികള്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ മനസിലുള്ളത് മറ്റുള്ളവരെ അറിയിക്കാനും, വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും ഇത് കൂടുതല്‍ സഹായകരമായി.
ട്വിറ്ററിന്റെ അരങ്ങേറ്റവും, ഒര്‍കൂട്ടിന്റെ പതനവും..
അതിനിടയിലാണ് 2006 ഫേസ്ബുക്കിന്റെ ചുവടുപിടിച്ചു അടുത്ത സോഷ്യല്‍ നെറ്റ് വര്‍ക്ക് ട്വിറ്റര്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആയിരുന്നു ട്വിറ്ററിന്റെ ആസ്ഥാനം. ട്വിറ്ററിന്റെ കടന്നുവരവോടെ ഓര്‍ക്കുട്ട് ഏകദേശം പറ്റെനിലച്ച സ്ഥിതിയിലായി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നതിലുപരി മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്ഫോം എന്ന നിലയിലും ട്വിറ്റര്‍ ആളുകള്‍ക്കിടയില്‍ ജസമ്മിതി നേടിയെടുത്തു.
പ്രവസിയുടെയും സെക്യൂരിറ്റിയുടെയും കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ഒര്‍കൂട്ടിന് കഴിയാതെ പോയതും അവര്‍ക്ക്മ റ്റൊരു പരാജയമായി. സ്പാമുകളും വൈറസുകളും എപ്പോള്‍വേണമെങ്കിലും തങ്ങളുടെ അക്കൌണ്ട് ഹാക്ക് ചെയ്യാമെന്നും, തങ്ങളുടെ വിവരങ്ങളും മറ്റും ചോര്‍ത്തിയെടുക്കുമെന്നും പൊതുജനം വിശ്വസിച്ചു. ഒപ്പം ഇത്തരത്തില്‍ പല അനുഭവസാക്ഷ്യങ്ങളും പുറത്തിറങ്ങിയതോടെ ആളുകള്‍ കൂട്ടത്തോടെ ഓര്‍ക്കുട്ട് അക്കൌണ്ടുകള്‍ ക്ലോസ്‌ ചെയ്തു. തങ്ങളറിയാതെ തന്നെ പല സ്പാമുകളും തങ്ങളുടെ ഹോംപേജില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍, അഭിമാനരക്ഷാര്‍ഥം പ്രൊഫൈല്‍ നശിപ്പിച്ചവരും നമുക്കിടയിലുണ്ട്.
സോഷ്യല്‍ സൈറ്റുകളുടെ ഭാവി..
അടുത്തിടെ നടന്ന സോഷ്യല്‍ സൈറ്റുകള്‍ അടിസ്ഥാനമാക്കിയ പല പഠനങ്ങളും തെളിയിക്കുന്നത്, ഇപ്പോള്‍ വേള്‍ഡ് റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സമീപഭാവിയില്‍ ഒര്‍ക്കൂട്ടിന്റെ സ്ഥിതിയിലേക്ക് എത്തുമെന്നാണ്.മാറിമാറിവരുന്ന സാങ്കേതികവിദ്യകളും മറ്റും, ജങ്ങളിലും അവരുടെ ഇഷ്ടങ്ങളിലും മാറ്റം വരുത്തിയാല്‍, പിന്നീട് ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രമാവും.

ബൂലോകത്തില്‍ വായിക്കാന്‍..

No comments:

Post a Comment