Saturday, November 23, 2013

എം ടി എസ്സിൽ നിന്നും ഒരു ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ഡിവൈസ് - എംബ്ലൈസ് അൾട്ര

എം ടി എസ് എന്ന ബ്രാൻഡ്‌ നയിമിൽ സിസ്റ്റെമ ശ്യാം ടെലിസർവീസസ് പുതിയതായി ഇന്ത്യയിൽ സമാരംഭിച്ച വേഗതയേറിയ ഇന്റർനെറ്റ്‌ കണക്ഷനാണ്  എംബ്ലൈസ് അൾട്ര . 9.8 Mb  ഒരു സെക്കൻറിൽ സ്പീഡ് ലഭിക്കും എന്നവകാശപ്പെടുന്ന ഈ കണക്ഷൻ ഇന്ത്യയിൽ ഒക്ടോബർ മാസം അവസാനം മുതൽ പ്രവർത്തനം ആരംഭിച്ചു. സി ഡി എം എ - എൻഹാൻസിഡ് വോയിസ് ഡാറ്റ - ഒപ്ടി മൈസിഡ് ( CDMA EV-DO ) എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഈ വയർലെസ്സ്  ഡാറ്റ പ്രസരണത്തിൽ അവലംബിച്ചിരിക്കുന്നത്.



സി ഡി എം എ - എൻഹാൻസിഡ് വോയിസ് ഡാറ്റ - ഒപ്ടി മൈസിഡ് ( CDMA EV-DO  - Evolution Data Optimized) എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഈ വയർലെസ്സ്  ഡാറ്റ പ്രസരണത്തിൽ അവലംബിച്ചിരിക്കുന്നത്. എം ടി എസ്സിന്റെ പഴയ വയർലെസ്സ്  ഡാറ്റ കാർഡായ എംബ്ലൈസ് പോലെ തന്നെയാണ് പുതിയ കണക്ഷനായ എംബ്ലൈസ് അൾട്രയും. 3.2 Mb പെർ സെക്കൻറ് വാഗ്ദാനം ചെയ്ത എംബ്ലൈസ് അപ്ലിക്കേഷനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് എംബ്ലൈസ് അൾട്രയുടെ ലോഞ്ചിങ് അപ്ലിക്കേഷനും ഇറക്കിയിരിക്കുന്നത്. പഴയ എംബ്ലൈസ് കണക്ഷനിൽ ഓപ്പറെറ്റിങ്  മോഡുകൾ 3 എണ്ണമായിരുന്നെങ്കിൽ ( Broadband, Hybrid and 1x) എംബ്ലൈസ് അൾട്രയിൽ 2  ഓപ്പറെറ്റിങ്  മോഡുകൾ ( 1x and HSD) മാത്രമേ ഉള്ളു.

എന്തായാലും യു ട്യുബ് വീഡിയോകൾ ബഫറിങ്  ഇല്ലാതെ കാണണം ( സാധാരണ എല്ലാവരും സർവീസ് പ്രോവൈഡറോട്  ചോദിക്കുന്ന ഒരു ചോദ്യം)  എന്ന ആഗ്രഹമുള്ള എല്ലാവരും , പുതിയ ഇത്തരം കണക്ഷനുകൾക്ക് വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിൽ എംബ്ലൈസ് അൾട്രയും പരീക്ഷിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

കാനോണ്‍ ഇ ഓ എസ് ലോകത്തെ പുതിയ താരം - EOS 70D

മിഡ് റെഞ്ച് ഡി എസ് എൽ ആർ കളിൽ പല പുതിയ  ഫീച്ചറുകളും ഉൾപ്പെടുത്തി കാനോണ്‍ പുതിയതായി രൂപകൽപ്പന ചെയ്തു വിപണിയിലിറക്കിയ ക്യാമറയാണ് EOS 70D. കാനോണ്‍  EOS 60D യുടെ നവീകരിച്ച മോഡൽ ആണ് EOS 70D.കാനോണ്‍ ക്യാമറകളിൽ പലതിന്റെയും സാങ്കേതികവിദ്യകൾ പലതും ഇതിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു. ഉദാഹരണമായി EOS 7D യിലെ ഓട്ടോ ഫോക്കസ് സെൻസർ,  EOS 700D യിലെ സംയോജിത ടച്ച്ബി സ്ക്രീൻ ,  EOS 6D യിലെ ഇൻ ബിൽറ്റ് ഇൻ വൈ ഫൈ സംവിധാനം എന്നിവ, ഇവയിൽ ചിലത് മാത്രമാണ്.ഡ്യുവൽ പിക്സൽ സീമോസ് എ എഫ് ( ഒരു സിംഗിൾ പിക്സൽ 2 ഫോട്ടോ ഡയോടുകൾ  ഉപയോഗിച്ചു പകർത്തിയെടുക്കുക ) സാങ്കേതികവിദ്യയിൽ 20.2 മെഗാ പിക്സൽ റസൊല്യുഷനും , മൂവീ, അല്ലെങ്കിൽ ലൈവ് മോഡുകളിൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോകസ് സംവിധാനവും ഇതിന്റെ പ്രധാന പ്രത്യേകതകൾ ആണ്.7 ഫ്രെയിമുകൾ ഒരു സെക്കൻറിൽ എന്ന ഷൂട്ടിംഗ് റേറ്റും, ക്രമപ്രകാരമുള്ള ISO 100 മുതൽ 12800 വരെയും , ശേഷം 25600 വരെ ദീര്‍ഘിപ്പിക്കുവാൻ കഴിയുകയും ചെയ്യും







ഇനി EOS 70D യുടെ കീ ഫീച്ചെർസ് എന്തൊക്കെയാണെന്ന് നോക്കാം
  • 20.2 മെഗാ പിക്സ്സൽ എ പി എസ് - സി ഡ്യുവൽ പിക്സൽ സീമോസ് എ എഫ് സെൻസർ.
  • ഡിജിക് 5+ ഇമേജ് പ്രോസസ്സർ
  • ISO 100 മുതൽ 12800 വരെയും , ശേഷം 25600 വരെ കൂട്ടുകയും ചെയ്യാം
  • ഒരു സെക്കൻറിൽ 7 ഫ്രെയിമുകൾ എന്ന ഷൂട്ടിംഗ് റെറ്റ്
  • നിശബ്ധമായ ഷട്ടർ മോഡ്
  • ക്രോസ് ടൈപ്പിലുള്ള 19 പോയിൻറ് എ എഫ് സിസ്റ്റം
  • സ്റ്റീരിയൊ സൌണ്ടിൽ 1080p30 യുള്ള ഹൈ റസലുഷൻ വീഡിയോ റിക്കോർഡിംഗ് ( പുറമേ മൈക്ക് കൂടി കണക്റ്റ് ചെയ്യാം എന്നപ്രത്യേകതയടക്കം)
  • 63 സോണ്‍ iFCL മീറ്ററിംഗ് സിസ്റ്റം
  • 98 ശതമാനം കവറേജും, 0.95x മാഗ്നിഫിക്കേഷനും, ഗ്രിഡ് ലൈൻ, ഇലക്ട്രോണിക് ലെവൽ ഡിസ്പ്ലെയുമുള്ള വ്യു ഫൈന്റർ സിസ്റ്റം.
  • 1040k ഡോട്ട്, 3 ഇഞ്ച്‌, 3:2 ആസ്പെക്റ്റ് റെഷിയോ ഉള്ള, സംയോജിത ടച്ച് സ്ക്രീൻ.
  • സിംഗിൾ SD/SDHC/SDXC മെമ്മറി കാർഡ്‌ സ്ലോട്ട്.
  • ബിൽറ്റ് ഇൻ വൈ ഫൈ സിസ്റ്റം
  • ബിൽറ്റ് ഇന് ഫ്ലാഷ്


ഫോട്ടോഗ്രാഫിയിൽ താത്‌പര്യഭരിതരായ ഏതൊരാളും ഇഷ്ടപ്പെടുന്ന നിർമ്മാണനിലവാരവും, സാങ്കേതികത്വവും കാനോണ്‍ EOS 70D യെ മറ്റു  മോഡലുകളിൽനിന്നും  വ്യത്യസ്തനാക്കുന്നു.

Friday, November 22, 2013

ഗോപ്രോയുടെ ഹീറോ 3 - വമ്പന്മാരിലെ കുഞ്ഞൻ ക്യാമറ

വമ്പൻ ക്യാമറകളും ലെൻസുകളും അടക്കിവാഴുന്ന ഫോട്ടോഗ്രാഫി ലോകത്ത് ഒരു കുഞ്ഞൻ ക്യാമറ- അതാണ്‌ ഗോപ്രോയുടെ ഹീറോ 3 എന്ന മോഡൽ. 100 % വാട്ടർ റസിസ്റ്റന്റായ വെള്ളത്തിനടിയിലും അനായാസം ഷൂട്ട്‌ ചെയ്യാവുന്ന ഒരു പ്രൊഫെഷണൽ വീഡിയോ ക്യാമറ , അതാണ്‌ ഗോപ്രോയുടെ ഹീറോ 3. കൂടിയ റസല്യുഷനിലും, ഫ്രെയിം റെറ്റിലും 1440p48, 1080p60, 960p100 and 720p120 എന്നീ മോഡുകളിൽ വീഡിയോ ഇതിൽ എടുക്കാൻ കഴിയുന്നതിനാൽതന്നെ കൂടിയ ക്വാളിറ്റിയിലുള്ള സ്ലോമോഷൻ വീഡിയോകൾ മറ്റു ക്യാമറകളെക്കാൾ ഇതിനു ഉറപ്പു തരുവാൻ സാധിക്കുന്നു. Wi-Fi Remote ഉപയൊഗിച്ച് ക്യാമറ നിയന്തിക്കാം എന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത

ഹീറോ 3 യുടെ ബ്ലാക്ക് എഡിഷൻ ആണിപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.

ഹീറോ 3 - ബ്ലാക്ക് എഡിഷൻ

30 ഫ്രെയിമുകൾ 1 സെക്കൻറിൽ എടുക്കാവുന്ന 12 മെഗാ പിക്സൽ ക്യാമറ, കൃത്യതയും, ഒപ്പം വേഗതയുമേറിയ ക്ലിക്കുകൾ നമുക്ക് സമ്മാനിക്കുന്നു .ഇതിലെ ടൈം ലാപ്സ് മോഡ്  0.5, 1, 2, 5, 10, 30,60 സെക്കൻറ് ഇടവേളകളിലെ ഓട്ടോമാറ്റിക് ക്ലിക്ക് സാധ്യമാക്കുന്നു. കണ്ടിന്യുവസ് ഷൂട്ടിംഗ് ,ഹൈ റസല്യുഷൻ ചിത്രങ്ങൾ  ഒരു സെക്കൻറിൽ ഒറ്റ ക്ലിക്കിലൂടെ 3, 5 അല്ലെങ്കിൽ 10 ഫ്രെയിമുകൾ  എടുക്കുവാൻ സഹായിക്കുന്നു.

കൂടിയ ആംഗിളിൽ ഷൂട്ട്‌ ചെയ്യാൻ കഴിയുന്ന ഈ മോഡലിൽ ഓട്ടോമാറ്റിക് ലോ ലൈറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ട്. വെളിച്ചത്തിന്റെ ലഭ്യതക്കനുസരിച്ച് ഫ്രെയിം റേറ്റിൽ മാറ്റം വരുത്തി, ക്യാമറ തന്നെ കുറഞ്ഞ വെളിച്ചത്തിലെ ഷൂട്ടിംഗ് സുഗമമാക്കുന്നു. ഇതിനാൽ ചിത്രങ്ങളുടെ കൃത്യതയും മിഴിവും എപ്പോളും നല്ലതാവുന്നു.2.8 അപ്പരച്ചർ ലെൻസുള്ള ഈ ക്യാമറയിൽ  64 GB വരെയുള്ള മൈക്രോ മെമ്മറി കാർഡുകൾ  ഉപയോഗിക്കാം.

ചിത്രങ്ങളുടെ മിഴിവ് പോലെ തന്നെ ശബ്ദവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹീറോ 3 - ബ്ലാക്ക് എഡിഷനിലെ അഡ്വാൻസഡ് വിൻഡ് നോയ്സ് റിഡക്ഷൻ ടെക്നോളജി ചിത്രങ്ങൾ പോലെതന്നെ ശബ്ദവും സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.

കൂടുതൽ ബാറ്ററി ലൈഫ് ഈ ക്യാമറയുടെ മാത്രം പ്രത്യേകതയാണ്. ഹൈ റസല്യുഷൻ വീഡിയോ റെകോർഡിംഗ് ( വൈ ഫൈ ഇല്ലാതെ) തുടർച്ചയായ 2 മണിക്കൂറും , വൈ ഫൈ റിമോർട്ട് ഉപയൊഗിച്ച് 1 മണിക്കൂർ 40 മിനുട്ടും കമ്പനി ഉറപ്പുനൽകുന്നു .

ഏതായാലും വീഡിയോ ക്യാമറകളുടെ സ്ഥാനത്തേക്ക് ഇനി ഈ കുഞ്ഞൻ ക്യാമറ എത്തുന്ന സമയം വിദൂരമല്ല.